ഞങ്ങൾ വീണ്ടും കൊവിഡിനെ തോൽപ്പിച്ചു, കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച് ന്യൂസിലൻഡ്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 5 ഒക്‌ടോബര്‍ 2020 (17:47 IST)
വൈറസിനെ വീണ്ടും തോൽപ്പിച്ചതായി പ്രഖ്യാപിച്ച് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത അർഡൺ. കൊവിഡിന്റെ രണ്ടാം വരവും നിയന്ത്രണവിധേയമായതോടെ നിയന്ത്രണങ്ങൾ ലഘൂകരിക്കുമെന്നും ജസീന്ത പറഞ്ഞു.

നേരത്തെ മെയ് മാസത്തിൽ കൊവിഡ് പൂർണമായും രാജ്യത്ത് നിന്നും അപ്രത്യക്ഷമായെന്നായിരുന്നു കരുതിയത്. തുടർച്ചയായി രാജ്യത്ത് 102 ദിവസം കൊവിഡ് കേസുകളൊന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല എന്നാൽ ഓ​ഗസ്റ്റിൽ ഓക്ലാൻഡിലാണ് കൊവിഡിന്റെ രണ്ടാം വരവ് ആരംഭിച്ചത്. മൂന്നാഴ്ച കർശനമായ ലോക്ക്ഡൗൺ നിയമങ്ങളിലൂടെയാണ് നഗരം കടന്നുപോയത്.

12 ദിവസങ്ങളിലായി ഓക്‌ലാൻഡിൽ പുതിയ കൊവിഡ് കേസുകൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം. വളരെ നീണ്ട കാലയളവായാണ് ഈ സമയം അനുഭവപ്പെട്ടതെന്ന് പറഞ്ഞ പ്രധാനമന്ത്രി ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കൃത്യമായി പാലിച്ചതിൽ ജനങ്ങളെ അഭിനന്ദിക്കുകയും ചെയ്‌തു. അഞ്ച് മില്യൺ ജനങ്ങളുള്ള ന്യൂസിലന്റിൽ വെറും 25 പേർ മാത്രമാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 1815 പേർക്കാണ് രാജ്യത്ത് കൊവിഡ് റിപ്പോർട്ട് ചെയ്‌തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :