തുണിയില്ലാതെ സൈക്കിളോടിച്ചവന് ഹെല്‍മറ്റില്ലാത്തതിന് പിഴയിട്ടു!!!

ലണ്ടണ്‍| VISHNU.NL| Last Modified തിങ്കള്‍, 22 ഡിസം‌ബര്‍ 2014 (14:18 IST)
നൂല്‍ബന്ധമില്ലാതെ തിരക്കേറിയ വഴിയിലൂടെ വണ്ടിയോടിച്ചാല്‍ എന്ത് ചെയ്യും. സംശയമെന്ത് പരസ്യമായ നഗ്നതാപ്രദന്‍ശനത്തിന് പൊലീസ് കേസെടുക്കും, പിഴയീടാക്കും ചിലപ്പൊള്‍ ഒന്നൊ രണ്ടോ ദിവസം അകത്ത് പോകേണ്ടതയും വരും. എന്നാല്‍ അതൊക്കെ നമ്മുടെ ഇന്ത്യയില്‍. അങ്ങ് ന്യൂസിലാന്‍ഡിലെ നേരെ തിരിച്ചാണ്. തുണിയില്ലാതെ വനീയോടിക്കാം, ഗതാഗത നിയമങ്ങള്‍ പാലിച്ചാല്‍ മാത്രം മതി!!!

ഞെട്ടിയൊ, കാര്യങ്ങള്‍ അവിടെ ഇങ്ങനെയൊക്കെയാണ്. ന്യൂസിലണ്‍ഡിലെ ടിമാരു ടൗണിലായിരുന്നു സംഭവം. തിരക്കേറിയ ടൗണിലൂടെ മദ്യപിച്ച് ഒരു യുവാവ് പിറന്നപടി യാത്രചെയ്തു. വിവരമറിഞ്ഞ് പൊലീസ് പാഞ്ഞെത്തി. യുവാവിനെ തടഞ്ഞുനിറുത്തി. എന്താണ് താന്‍ ചെയ്യുന്നതെന്ന ബോധം പോലും ഇയാള്‍ക്കുണ്ടായിരുന്നില്ല. എന്നാല്‍ മദ്യപിച്ച് സൈക്കിളില്‍ തുണിയില്ലാതെ സഞ്ചരിച്ചതൊന്നും പൊലീസിന്റെ കണ്ണില്‍ കുറ്റമേയായിരുന്നില്ല!!

പൊലീസുകാര്‍ നോക്കിയപ്പോള്‍ രാജ്യത്തെ ഗതാഗത നിയമപ്രകാരം ഇയാള്‍ സൈക്കിള്‍ ഓടിച്ചപ്പോള്‍ ഹെല്‍മറ്റ് വച്ചിരുന്നില്ല. അതിനാല്‍ ഇയാള്‍ക്ക് ഹെല്‍മെറ്റ് വയ്ക്കാത്തതിന് പിഴ ഈടാക്കുകയും ചെയ്ത് വിട്ടയച്ചു. ഹെല്‍മറ്റ് വയ്ക്കാതെ അലക്ഷ്യമായി സൈക്കിളോടിച്ചതു മാത്രമാണ്‌ കുറ്റമായി പൊലീസുകാന്‍ കണ്ടത്. അതിനുപിഴയും ചുമത്തി. ഇതില്‍ അസ്വാഭാവികതയില്ലെന്നുമാണ് പൊലീസിന്റെ നിലപാട്. ലണ്ടണില്‍ സദാചാര വാദികള്‍ ഇല്ലാതിരുന്നത് യുവാവിന്റെ ഭാഗ്യം!!!



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :