വാഷിങ്ടൺ|
jibin|
Last Modified ബുധന്‍, 6 ജനുവരി 2016 (11:18 IST)
രാജ്യത്ത് തോക്കുപയോഗിച്ചുള്ള കൂട്ടക്കൊലകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ തോക്ക് ഉപയോഗം നിയന്ത്രിക്കാനുള്ള പുതിയ നിയമം ഉടൻ പാസാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ. രാജ്യത്ത് മാറ്റം കൊണ്ടുവരാൻ പുതിയ നിയമത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷ. രാജ്യത്ത് മാറ്റം കൊണ്ടുവരാൻ ഈ നിയമത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ഒബാമ പറഞ്ഞു.
തോക്ക് ഉപയോഗിച്ചുള്ള ആക്രമണങ്ങൾ കുറയ്‌ക്കുക, അനധികൃത തോക്ക് വില്‍പ്പന തടയുക എന്നിവയാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. പുതിയ നിയമത്തെ തടയാനായി യു.എസ് കോൺഗ്രസിനെ സ്വാധീനിക്കാൻ തോക്ക് ലോബി ശ്രമിക്കുമെന്ന് അറിയാം. എന്നാൽ, യുഎസിനെ മുഴുവൻ ബന്ധിക്കളാക്കാൻ ലോബിക്ക് സാധിക്കില്ലെന്നും ഒബാമ പറഞ്ഞു.