'സുന്ദരി’യുമായി രഞ്ജിത്തിന് രാത്രിയില്‍ രഹസ്യചാറ്റ്; രഹസ്യങ്ങളെല്ലാം കൈമാറി; കുടുങ്ങിയപ്പോള്‍ ഞെട്ടി!

ന്യൂഡല്‍ഹി| Last Modified ബുധന്‍, 30 ഡിസം‌ബര്‍ 2015 (15:34 IST)
മലയാളി വ്യോമസേനാ ഉദ്യോഗസ്ഥന്‍ രഞ്ജിത് പാക് ചാരസംഘടനയായ ഐ എസ് ഐയുമായി ബോധപൂര്‍വം ബന്ധമുണ്ടാക്കിയതല്ലെന്ന് റിപ്പോര്‍ട്ടുകള്‍. ഐ എസ് ഐ രഞ്ജിത്തിനെ തന്ത്രപൂര്‍വം തങ്ങളുടെ വലയിലാക്കുകയായിരുന്നു. ഒരു ഫേസ്ബുക്ക് സുന്ദരിയായാണ് രഞ്ജിത്തിന് മുന്നില്‍ ഐ എസ് ഐ പ്രത്യക്ഷപ്പെട്ടത്. അവിചാരിതമായി ഒരു ബ്രിട്ടീഷ് സുന്ദരിയുടെ ഫേസ്ബുക്ക് റിക്വസ്റ്റ് ലഭിക്കുമ്പോള്‍ രഞ്ജിത് കരുതിയിരുന്നില്ല അത് തന്‍റെ ജീവിതം തകര്‍ക്കാന്‍ വേണ്ടിയുള്ള ഒരു ക്ഷണമാണെന്ന്.

മാക്‌നോട്ട് ഡാമിനി എന്നായിരുന്നു സുന്ദരിയുടെ പേര്. ഇന്‍വസ്റ്റിഗേറ്റീവ് മാഗസിന്റെ എക്സിക്യൂട്ടീവാണെന്നും സ്ഥലം ബീസ്റ്റണ്‍, ലീഡ്സ് ആണെന്നും പ്രൊഫൈലിലുണ്ടായിരുന്നു. പരിചയപ്പെട്ട് ദിവസങ്ങള്‍ക്കകം രഞ്ജിത്തിന്‍റെ ഹൃദയം കവര്‍ന്ന സുന്ദരി തന്‍റെ മാഗസിന്‍റെ ആവശ്യത്തിനായി ഐഎഎഫിനെ കുറിച്ച് കുറച്ചു വിവരങ്ങള്‍ തരുമോ എന്ന് ചോദിച്ചപ്പോഴും രഞ്ജിത്ത് ഒന്നും സംശയിച്ചില്ല. ഐഎഎഫിന്റെ ഇന്ത്യയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിലെ എല്ലാ വിവരങ്ങളും രഞ്ജിത് ഡാമിനിക്ക് കൈമാറി.

എല്ലാ വിവരങ്ങളും നല്‍കിക്കഴിഞ്ഞാണ് താന്‍ വലിയ കെണിയില്‍ പെടുകയായിരുന്നു എന്ന് രഞ്ജിത് തിരിച്ചറിഞ്ഞത്. അപ്പോഴേക്കും ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ടു. അറസ്റ്റിലാകുകയും ചെയ്തു.

സുന്ദരികളായ പെണ്‍കുട്ടികളുടെ ഫോട്ടോകളുമായി വ്യാജ പ്രൊഫൈലുകള്‍ സൃഷ്ടിച്ച് ഇന്ത്യയിലെ പ്രതിരോധമേഖലയിലെ ഉദ്യോഗസ്ഥരെ വീഴ്ത്താനായി ഐ എസ് ഐ ആവിഷ്കരിച്ച തന്ത്രത്തില്‍ രഞ്ജിത് അകപ്പെടുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :