മെസ്സീ.. നീയില്ലെങ്കിൽ മൈതാനത്തിന്റെ പകുതി ഭാഗവും ശൂന്യമാകും, ആരാധകർ ആർക്കുവേണ്ടി ആർപ്പുവിളിക്കും; പ്രസിഡന്റ് മക്രിയും മെസ്സിയെ വിളിച്ചു

മെസ്സീ നിനക്ക് പോകാൻ സമയമായിട്ടില്ല. മെസ്സിയില്ലെങ്കിൽ പിന്നെന്തിന് ഫുട്ബോൾ കാണണം എന്നാണ് ആരാധകർ ചോദിക്കുന്നത്. മെസ്സിയില്ലാത്ത മൈതാനത്ത് അർജൻന്റീനിയൻ ആരാധകർ ആർക്കുവേണ്ടി ആർപ്പുവിളിക്കും. നീയില്ലെങ്കിൽ മൈതാനത്തിന്റെ പകുതി ഭാഗവും ശൂന്യമാകും.

ബ്യൂണസ് ഏറീസ്| aparna shaji| Last Modified ചൊവ്വ, 28 ജൂണ്‍ 2016 (11:21 IST)
മെസ്സീ നിനക്ക് പോകാൻ സമയമായിട്ടില്ല. മെസ്സിയില്ലെങ്കിൽ പിന്നെന്തിന് കാണണം എന്നാണ് ആരാധകർ ചോദിക്കുന്നത്. മെസ്സിയില്ലാത്ത മൈതാനത്ത് അർജൻന്റീനിയൻ ആരാധകർ ആർക്കുവേണ്ടി ആർപ്പുവിളിക്കും. നീയില്ലെങ്കിൽ മൈതാനത്തിന്റെ പകുതി ഭാഗവും ശൂന്യമാകും.

മെസ്സിയുടെ വിരമിക്കൽ പ്രഖ്യാപനത്തോടെ ഞെട്ടിയത് ആരാധകർ മാത്രമല്ല, ഫുട്ബോൾ ലോകം കൂടിയാണ്. അർജന്റീനയുടെ ഇതിഹാസ താരം ഡീഗോ മാറഡോണ മുതൽ പ്രസിഡറ്റ് മൗറീസ്യൊ മക്രി വരെ ഇക്കൂട്ടത്തിലുണ്ട്. വിമർശകരുടെ അഭിപ്രായങ്ങൾ കാര്യമാക്കേണ്ടെന്നും ടീമിന്റെ പ്രകടനത്തിൽ അഭിമാനിക്കുന്നുവെന്നും തീരുമാനം മാറ്റണമെന്നും മക്രി മെസ്സിയെ ഫോണിൽ വിളിച്ചറിയിച്ചു.

മെസ്സി അർജന്റീന റ്റീമിൽ തന്നെ നിൽക്കണം, അവൻ കളിച്ച് ലോകകപ്പ് നേടണം,ചിലിയോടേറ്റ തോൽവിയിൽ മെസ്സിയെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. അർജന്റീന കോപ്പ അമേരിക്കയിൽ ചിലിയോട് തോറ്റുവെന്ന വാർത്തയേക്കാൾ ആരാധകരെ വേദനിപ്പിച്ചത് മെസ്സിയുറ്റെ വിരമിക്കൽ വാർത്തയായിരുന്നു. ഓരോ ഫുട്ബോൾ പ്രേമികളും ആഗ്രഹിക്കുന്നത് പത്താംനമ്പർ ജേഴ്സിയിട്ട് മെസ്സി ഇനിയും കളിക്കളത്തിലേക്കിറങ്ങണമെന്നാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :