റെക്‌സഹാം(വേല്‍സ്)|
jibin|
Last Updated:
ശനി, 26 ജൂലൈ 2014 (12:40 IST)
12മക്കളും ഭര്‍ത്താവും ഭാരമായി തോന്നിയ യുവതി തന്റെ ജീവിതത്തിലെ മൂന്നാമത്തെ പുരുഷന്റെ കൂടെ നാടുവിട്ടു. മക്കളാണ് എല്ലാമെന്ന് വിചാരിച്ചായിരുന്നു വടക്കന്‍ വേല്‍സിലെ പീറ്റര്‍ സോണ്‍ഡേഴ്‌സും ഭാര്യ തബിതയും കുട്ടികളെ ജീവിതത്തിലേക്ക് കൊണ്ടു വന്നത്.
എന്നാല്‍ മക്കളില്ലാതെ ജീവിക്കുന്നതാണ് സൌകര്യമെന്ന് കാമുകനായ കോള്‍ട്ട് നിംസ് പറഞ്ഞപ്പോള്‍
തബിത പിന്നെ ഒന്നും നോക്കിയില്ല മുന്‍പു പറഞ്ഞകാര്യങ്ങലെല്ലാം മറന്ന് ഏഴു വയസിനിളപ്പമുള്ള കാമുകനൊപ്പം ഒളിച്ചോടി. 12മക്കളും ഭര്‍ത്താവും ഇതിനാല്‍ നിരാശയിലാണ്. മൂത്ത കുട്ടിക്ക് 20വയസും ഏറ്റവും ചെറിയ കുട്ടിക്ക്
പത്തൊന്‍പതുമാസവുമാണ് പ്രായം.
മൂത്തമകന്‍ മാത്യു ആദ്യ ഭര്‍ത്താവിലുണ്ടായതാണ്. മാത്യു ജനിച്ചശേഷമാണ് പീറ്ററിനെ കണ്ടുമുട്ടുന്നതും വിവാഹം കഴിക്കുന്നതും11മക്കള്‍ക്ക് ജന്മം നല്‍കുന്നതും. വീണ്ടും കുട്ടികള്‍ വേണമെന്ന ആവശ്യം ഭര്‍ത്താവായ പീറ്റര്‍ സ്ഥിരം തബീതയോട് പറയുമായിരുന്നു. എന്നാല്‍ ഈ കാര്യം കുറച്ചു നാളുകളായി തബിത അംഗീകരിക്കാതിരിക്കുകയായിരുന്നു. എന്താണ് ഇതിന് കാരണമെന്ന് ഭാര്യ ഒളിച്ചോടി കഴിഞ്ഞപ്പോഴാണ് പീറ്ററിന് മനസിലായത്.
2012ലെ ലണ്ടന്‍ ഒളിമ്പിക്‌സ് സംഘാടക സമിതിയില്‍ ജോലി ചെയ്യുമ്പോഴായിരുന്നു തബീത കാമുകനെ കോള്‍ട്ട് നിംസിനെ കണ്ടുമുട്ടിയത്. കാമുകന്റെ
ജീവിതവും ആഡംബരവും കണ്ട തബിതയുടെ സൗഹൃദം പ്രണയമായി വളരുകയായിരുന്നു.
പിന്നീട് ഒരുമിച്ച് കറങ്ങിനടക്കാനും തുടങ്ങി. തിരിച്ച് വീട്ടിലെത്തിയ തബിതയ്ക്ക് ഭര്‍ത്താവും 12 മക്കളും ഭാരമായിത്തുടങ്ങിയിരുന്നു. ഇതോടെയാണ് നിംസിനൊപ്പം ജീവിക്കാന്‍ തബീത തീരുമാനിച്ചത്. തുടര്‍ന്ന് 12 മക്കളെയും പീറ്ററിനെ ഏല്‍പ്പിച്ച് തബീത തന്റെ കാര്യംനോക്കി പോവുകയും ചെയ്തു. എന്നാല്‍ താന്‍ കുട്ടികളെ നോക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് പീറ്റര്‍ വ്യക്തമാക്കി.