ഇസ്ലാമാബാദ്|
jibin|
Last Modified ശനി, 20 മെയ് 2017 (18:17 IST)
ഇന്ത്യൻ ചാരനെന്ന് ആരോപിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുൽഭൂഷൺ യാദവ് കേസില്‍ അന്താരാഷ്ട്ര നിത്യനായ കോടതിയുടെ വിധി അംഗീകരിക്കില്ലെന്ന് പാകിസ്ഥാന്‍. അന്താരാഷ്ട്ര കോടതിക്കും മുകളിലാണ് പാക് കോടതിയെന്നും പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസ് പറഞ്ഞു.
കുല്‍ഭൂഷണ് കോണ്‍സുലാര്‍ സഹായം അനുവദിക്കില്ല. രാജ്യത്തെ നിയമമനുസരിച്ചാണ് അദ്ദേഹത്തെ ശിക്ഷിച്ചത്. ഐസിജെയിൽ
പാകിസ്ഥാൻ പരാജയപ്പെട്ടന്ന പ്രചാരണം തെറ്റാണ്. കോടതി വധശിക്ഷ സ്റ്റേ ചെയ്യുകമാത്രമാണ് ചെയ്തതെന്നും സർതാജ് അസീസ് പറഞ്ഞു.
രാജ്യാന്തര കോടതിയുടെ അന്തിമവിധി വരുംവരെ യാദവിന്റെ വധശിക്ഷ നിർത്തിവയ്ക്കാൻ മാത്രമാണ് ഉത്തരവിലുള്ളത്. ഇന്ത്യയുടെ ചാരനാണെന്ന് യാദവ് തന്നെ സമ്മതിച്ചിട്ടുണ്ട്. ഇന്ത്യൻ പൗരൻ മാത്രമല്ല, അദ്ദേഹം നാവികസേനാ ഉദ്യോഗസ്ഥൻ കൂടിയായിരുന്നു. കേസിൽ രാജ്യാന്തര കോടതിയിൽ ഹാജരാകാൻ പാക് നിയമസംഘത്തിന് അഞ്ച് ദിവസം മാത്രമാണ് സമയം ലഭിച്ചതെന്നും സർതാജ് അസീസ് വ്യക്തമാക്കി.
അടുത്തതവണ വാദം നടക്കുമ്പോള്‍ കോടതിയില്‍ ശക്തമായ ടീമിനെ അണിനിരത്തുമെന്നും സര്‍താജ് അസീസ് പറഞ്ഞു. അന്തിമ വിധി വരുന്നതു വരെ യാദവിനെ തൂക്കിലേറ്റരുതെന്നാണു അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവ്.