300പേരുടെ മരണത്തിന്റെ കാരണക്കാരന് 36 വര്‍ഷം തടവ്

കൊറിയില്‍ ബോട്ട് ദുരന്തം , ദക്ഷിണ കൊറിയ , സോള്‍ , ലീ
സോള്‍| jibin| Last Modified ചൊവ്വ, 11 നവം‌ബര്‍ 2014 (16:31 IST)
300 പേരുടെ മരണത്തിനിടയാക്കിയ ദക്ഷിണ കൊറിയില്‍ ബോട്ട് ദുരന്തത്തില്‍ ബോട്ടിന്റെ ക്യാപ്റ്റന്‍ ലീ ജൂന്‍-സെയോകിന് 36 വര്‍ഷം തടവുശിക്ഷ വിധിച്ചു. ക്യാപ്റ്റന്റെ അശ്രദ്ധയും, യാത്രക്കാരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കാതെ രക്ഷപ്പെട്ടതും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന് കോടതി ശിക്ഷ വിധിച്ചത്.

ചീഫ് എഞ്ചിനീയര്‍ പാര്‍ക്കിനെ 30 വര്‍ഷത്തേക്കാണ് ശിക്ഷിച്ചത്. മറ്റ് പതിമൂന്ന് ജീവനക്കാര്‍ക്ക് വിവിധ വകുപ്പുകള്‍ ചുമത്തി 20 വര്‍ഷം വരെ ശിക്ഷ ലഭിച്ചിട്ടുണ്ട്. ക്യാപ്റ്റനടക്കം 15 ജീവനക്കാരെ കോടതി വിചാരണ ചെയ്തത്. ലീക്കെതിരെ കൂട്ടക്കൊല കുറ്റം ചുമത്തണമെന്നും വധശിക്ഷ നല്‍കണമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാല്‍ കോടതി ഇത് നിരസിക്കുകയായിരുന്നു.

കൊറിയ നേരിട്ട ഏറ്റവും വലിയ ജലദുരന്തമായിരുന്നു കഴിഞ്ഞ ഏപ്രിലില്‍ നടന്നത്.
476 യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ബോട്ട് അപകടത്തില്‍പ്പെടുകയായിരുന്നു. ബോട്ട് മുങ്ങിത്താഴുമ്പോള്‍ യാത്രക്കാരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കാതെ ക്യാപ്റ്റനും, ചീഫ് എഞ്ചിനീയറും, പതിമൂന്ന് ജീവനക്കാരും രക്ഷപ്പെടുകയായിരുന്നു. മരിച്ച മൂന്നൂറോളം പേര്‍ കുട്ടികളും ബാക്കിയുള്ളവര്‍ ബോട്ടിലെ യാത്രക്കാരും കുട്ടികള്‍ക്കൊപ്പം വന്ന അധ്യാപകരുമായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :