aparna shaji|
Last Updated:
ശനി, 18 ജൂണ്‍ 2016 (16:51 IST)
ബൈക്ക് ഓടിക്കുമ്പോൾ ഉപയോഗിക്കുന്ന കൈയുറയ്യിൽ തല ചയ്ച്ച് പുഞ്ചിരിയോടെ ഉറങ്ങുന്ന ഈ കുഞ്ഞാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. അവൾക്കറിയാം ഏറ്റവും സുരക്ഷിതമായ കൈകളാണതെന്ന്. എന്നാൽ അവളറിയുന്നുണ്ടോ ആ കൈയുറയ്യുടെ ഉടമ, അവളുടെ പിതാവ് ഇന്നീ ഭൂമിയിൽ ഇല്ല എന്ന്. ഫോട്ടോഗ്രാഫറായ കിം സ്റ്റോണാണ് ഈ ചിത്രം പകർത്തിയിരിക്കുന്നത്.
സുന്ദരവും നല്ല ഭംഗിയുള്ളതുമായ ചിത്രമെന്ന് എല്ലാവരും പറയുമ്പോൾ അറിയുമോ ഇ ചിത്രത്തിന് പിന്നിലെ കരളലിയിക്കുന്ന കഥ. കുഞ്ഞിന്റെ അച്ഛന്റെ കഥയാണത്. ബൈക്കിനെ സ്നേഹിച്ച ഒരച്ഛന്റെ കഥ. ഫ്‌ളോറിഡയിലെ പ്രശസ്ത ബൈക്കറായിരുന്നു ഹെക്ടര്‍ ഡാനിയേല്‍ ഫെറര്‍ അല്‍വരസ്. 25 കാരനായ ഹെക്ടറുടെയും ഭാര്യ കാതറിന്‍ വില്യംസിന്റെയും മകളാണ് ചിത്രത്തിലുള്ള ഓബ്രി.
ഒരിക്കൽ പോലും ഓബ്രിയ്ക്ക് തന്റെ അച്ഛനെ കാണാൻ സാധിച്ചിട്ടില്ല. അവൾ ഈ ഭൂമിയിലേക്ക് വരുന്നതിന് മുൻപേ മരണം ഹെക്ടറെ കൊണ്ടുപോയിരുന്നു.
ഓബ്രി ജനിക്കുന്നതിനു ഒരു മാസം മുമ്പ് അച്ഛന്‍ ഹെക്ടര്‍ കൊല്ലപ്പെട്ടു. സുഹൃത്തിനാൽ കൊല്ലപ്പെടുകയായിരുന്നു അദ്ദേഹം. തനിക്ക് ജനിക്കുന്ന കുഞ്ഞിനെ മോട്ടോര്‍ സൈക്കിളില്‍ ഇരുത്തിയുള്ള ചിത്രങ്ങള്‍ എടുക്കണമെന്ന് ഹെക്ടര്‍ക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ആ സ്വപ്‌നം സാധിക്കാതെയാണ് ഹെക്ടര്‍ വിടപറഞ്ഞത്.
അദ്ദേഹത്തിന്റെ എറ്റവും വലിയ ആഗ്രഹം സാധിച്ച് കൊടുക്കുന്നതിനാണ് ഭാര്യ കാതറിന്‍ കിം സ്റ്റോണിനെ സമീപിച്ചത്. ബൈക്കിനേയും ബൈക്ക് യാത്രകളേയും ഏറെ സ്നേഹിച്ചിരുന്ന ഹെക്ടർ അത്രയേറെ ശ്രദ്ധയും ചെലുത്തിയിരുന്നു. അതിനാല്‍ കിം സ്‌റ്റോണാണ് ഹെക്ടറുടെ കൈയുറകളും ഹെല്‍മെറ്റും ഓബ്രിയുടെ സമീപത്ത് വെച്ച് ഫോട്ടോ എടുത്തത്.
ഓബ്രി അച്ഛന്റെ കൈകളില്‍ സുരക്ഷിതമാണെന്ന് ചിത്രമെടുത്ത് കിം സ്‌റ്റോണ്‍ പറയുന്നു. ചിലര്‍ പറയുന്നു മാലാഖമാര്‍ സ്വപ്നത്തില്‍ സംസാരിക്കുമ്പോഴാണ് കുഞ്ഞുങ്ങള്‍ ഉറക്കത്തില്‍ ചിരിക്കുന്നതെന്ന്. അത് ശരിയാണെന്ന് തനിക്ക് തോന്നുന്നുവെന്നും കിം പറയുന്നു.
ഫോട്ടോ ഷൂട്ട് കഴിഞ്ഞ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയായില്‍ ഷെയര്‍ ചെയ്തതോടെ ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്. ഒരു മില്ല്യൺ ആളുകളാണ് ചിത്രം ഇതിനോടകം കണ്ടത്. നിരവധിപേരാണ് ചിത്രങ്ങൽ ഷെയർ ചെയ്തിരിക്കുന്നത്.