വാഷിംഗ്ടണ്‍|
VISHNU.NL|
Last Modified ശനി, 6 ഡിസംബര്‍ 2014 (09:25 IST)
ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളെ തുരത്താന്‍ കൂടുതല്‍ രാജ്യങ്ങള്‍ അമേരിക്കയുമായി കൈകോര്‍ക്കുന്നു. തീവ്രവാദികള്‍ക്കെതിരെ അമേരിക്കയോടൊപ്പം പ്രവര്‍ത്തിക്കാന്‍ ജോര്‍ദാന്‍ സന്നദ്ധമായി. ജോര്‍ദ്ദാനടക്കം തങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് പരമാവധി സാമ്പത്തിക സഹായം നല്‍കി പിന്തുണ ഉറപ്പിക്കാനാണ്
അമേരിക്ക ലക്ഷ്യമിടുന്നത്.
ഇതിന്റെ ഭാഗമായി അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ജോര്‍ദാന്‍ രാജാവുമായി കൂടിക്കാഴ്ച
നടത്തി. സൈനിക നടപടികള്‍ കൊണ്ടും മാത്രം ഇസ്ലാമിക് സ്‌റ്റേറ്റിനെ ലോകത്തു നിന്ന് തുടച്ചുമാറ്റാന്‍ സാധിക്കില്ല. അതിന് രാജ്യങ്ങള്‍ തമ്മില്‍ രാഷ്ട്രീയ
നയതന്ത്ര ഇടപെടലുകള്‍ ആവശ്യമാണെന്നും ജോര്‍ദാന്‍ രാജാവ് അബ്ദുള്ളയുമായി വൈറ്റ് ഹൗസില്‍ വച്ച് നടത്തിയ കൂടിക്കാഴ്‍ചയ്‍ക്കു ശേഷം ഒബാമ പറഞ്ഞു.
സാവധാനത്തിലാണെങ്കിലും ഇസ്ലാമിക് സ്‌റ്റേറ്റിനെ ലോകത്തു നിന്ന് തുടച്ചുമാറ്റുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. തീവ്രവാദത്തിനെതിരെ ജോര്‍ദാന്‍ സ്വീകരിക്കുന്ന നടപടികളെ ഒബാമ പ്രശംസിച്ചു. ഇറാഖിലും സിറിയയിലും അമേരിക്കയുടെ സൈനിക പങ്കാളിയാണ് ജോര്‍ദാന്‍. ഐഎസ് ഭീകരര്‍ക്കെതിരെ അമേരിക്കയും ജോര്‍ദ്ദാനും തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ജോര്‍ദ്ദാന്‍ രാജാവും വ്യക്തമാക്കി.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.