ബാഗ്‌ദാദ്|
VISHNU N L|
Last Updated:
വ്യാഴം, 6 ഓഗസ്റ്റ് 2015 (13:40 IST)
യൂറോപ്പില്‍ നിന്നുള്ള മുസ്ലീങ്ങളെ തങ്ങളുടെ കൂടെകൂട്ടുന്നതിനായി ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകര വിനോദ സഞ്ചാര കേന്ദ്രം തുറന്നു.
ഇറാഖിലെ ഐഎസ് ഭരണപ്രദേശങ്ങളിലെ വിനോദസഞ്ചാര പ്രദേശങ്ങൾ സന്ദർശിക്കാം ഒപ്പം ടൈഗ്രിസ് നദിയിൽ നീന്താം, തദ്ദേശീയ രുചികൾ ആസ്വദിക്കാം. യുദ്ധം നശിപ്പിച്ച സ്ഥലങ്ങള്‍ കാണാം തുടങ്ങിയ വാഗ്ദാനങ്ങളുമായി അവര്‍ ഇതിനായുള്ള ബ്രോഷറുകളും പുറത്തിറക്കി.
ഐഎസ് അനുയായികൾക്കു വേണ്ടി ആൻഡ്രോയിഡ് ആപ്ലിക്കേഷൻ പുറത്തിറക്കിയതിനു പിന്നാലെയാണ് പുതിയ നീക്കം. നേരത്തെ ടൈഗ്രിസ് നദിയുടെ സമീപമുള്ള ഫൈവ് സ്റ്റാർ ഹോട്ടലായ നിനെവെ കൈയടക്കിയ ഐഎസ് ഇതു തുറന്നുപ്രവർത്തിപ്പിക്കുന്നു. ജിഹാദി കല്യാണങ്ങൾ ഇവിടെ വച്ചുനടത്താമെന്നതാണ് പ്രത്യേകത.ലോകമെങ്ങുമുള്ള മുസ്‌ലിംകളെ ഇറാഖിലേക്കും സിറിയയിലേക്കും ആകർഷിക്കുകയാണ് ഐഎസ് ഇതുവഴി ലക്ഷ്യമിടുന്നത്.
ഇതിനായി ടൈഗ്രിസ് നദിയിലേക്ക് ആളുകൾ എടുത്തു ചാടുന്നതും നീന്തിത്തുടിക്കുന്നതിന്റെയും ചിത്രം ഉൾക്കൊള്ളിച്ച് പ്രത്യേക ബ്രോഷറാണ് ഐഎസ് പുറത്തിറക്കിയിരിക്കുന്നത്. ജിഹാദി ചിന്തയുള്ള ഡോക്ടർമാരാണ് ഇക്കാര്യങ്ങളെക്കുറിച്ചുള്ള ബ്രോഷർ പുറത്തിറക്കിയത്. ഏതായാലും പുതിയ നീക്കത്തെ ആശങ്കയോടെയാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ കാണുന്നത്.