ഇന്ത്യന്‍ വംശജനായ ഐഎസ് ഭീകരന്‍ ഐകെ 47നുമേന്തി കുഞ്ഞിനൊപ്പം

 ഐഎസ് ഐഎസ് , ഇന്ത്യന്‍ വംശജന്‍ , ട്വിറ്റര്‍ , ലണ്ടൻ
ലണ്ടൻ| jibin| Last Modified വ്യാഴം, 27 നവം‌ബര്‍ 2014 (18:13 IST)
ഇന്ത്യൻ വംശജനായ ഐഎസ് ഐഎസ് തീവ്രവാദി തന്റെ ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. സിറിയയിൽ ഐഎസ് ഐഎസിനായി പോരാട്ടം നയിക്കുന്ന മുപ്പത്തൊന്നുകാരനായ അബു റുമായ്സായാണ് തന്റെ നവജാത ശിശുവിനൊപ്പം എകെ 47 തോക്കുമായി നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇട്ടത്.

ഐഎസ് ഐഎസ് തീവ്രവാദിയായി തന്നെ തന്റെ കുഞ്ഞ് വളരുമെന്നും, തന്റെ കുഞ്ഞ് ബ്രിട്ടീഷ് പൗരനല്ലെന്നും അബു റുമായ്സാ വ്യക്തമാക്കി. ബ്രിട്ടീഷ് പൗരനായ ഇയാള്‍ സ്വന്തം പൗരത്വം തള്ളിപ്പറയുകയും ചെയ്തു. ബ്രിട്ടനില്‍ തീവ്രവാദപ്രവർത്തനങ്ങൾ നടത്തിയതിനെ തുടര്‍ന്ന് സിദ്ധാർത്ഥ ധർ എന്നറിയപ്പെട്ടിരുന്ന ഇയാളെയും സംഘത്തിലെ എട്ടു പേരെയും കഴിഞ്ഞ സെപ്‌റ്റംബറിൽ അറസ്റ്റ് ചെയ്തിരുന്നു.

പിന്നീട് ജാമ്യത്തിലിറങ്ങി മണിക്കൂറിനുള്ളിൽത്തന്നെ ഇയാൾ ഗർഭിണിയായ ഭാര്യയ്ക്കും നാലു മക്കൾക്കുമൊപ്പം സിറിയയിലേക്ക് കടക്കുകയുമായിരുന്നു. ഇതുവരെയായി അഞ്ഞൂറോളം ബ്രിട്ടീഷ് പൗരന്മാരാണ് ഐസിസിൽ ചേരാനായി സിറിയയിലേക്ക് കടന്നിരിക്കുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :