ചൈനീസ് യുവാവിനെ വധിച്ചു; ഐഎസ് വേട്ടയ്‌ക്ക് ഇനി ചൈനയും!

 ഐഎസ് , ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ , ചൈന , ഭീകരര്‍
മോസ്കോ| jibin| Last Modified വ്യാഴം, 19 നവം‌ബര്‍ 2015 (12:02 IST)
മോചനദ്രവ്യം നല്‍കാത്തതിനെ തുടര്‍ന്നു ചൈന, നോര്‍വെ രാജ്യങ്ങളിലെ ബന്ധികളെ ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ (ഐഎസ്) കൊലപ്പെടുത്തിയതിനെ ഐഎസിനെതിരായ പോരാട്ടത്തിന് ചൈനയും രംഗത്തേക്ക് എത്തുന്നതായി റിപ്പോര്‍ട്ട്.
നോര്‍വെക്കാരനായ ഓലെ ജോണ്‍ ഗ്രിംസ്ഗാദ്, ചൈനക്കാരനായ ഫാന്‍ ജിംഗ്ഹുയി എന്നിവരെ ഐഎസ് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് പോരാട്ടത്തിന് ഇറങ്ങുന്നതെന്നാണ് റഷ്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.

48-കാരനായ ജിംഗ്ഹുയി പൊളിറ്റിക്കല്‍ ഫിലോസഫി വിദ്യാര്‍ഥിയായിരുന്നു. അമ്പതുകാരനായ ജിംഗ്ഹുയി ഫ്രീലാന്‍സ് കണ്‍സണ്‍ട്ടന്റാണ്. ഇരുവരെയും മോചിപ്പിക്കണമെങ്കില്‍ പണം തരണമെന്നു ഐഎസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചൈനയും നോര്‍വയും ഭീകരര്‍ക്ക് പണം നല്‍കാന്‍ തയാറായില്ല. അതേത്തുടര്‍ന്നു ഇരുവരെയും വില്‍ക്കാനുണ്ടെന്ന പരസ്യം
ഐഎസിന്റെ ഓണ്‍ലൈന്‍ പേജില്‍ കഴിഞ്ഞമാസം നല്‍കുകയും ചെയ്‌തിരുന്നു. തുടര്‍ന്നു കഴിഞ്ഞ ദിവസം ബന്ധികളെ വധിക്കുകയായിരുന്നു.

പൌരന്റെ മരണത്തില്‍ അനുശോചിച്ച ചൈന, കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്നും പ്രഖ്യാപിച്ചു. തീവ്രവാദത്തെ ചൈന എതിര്‍ക്കുന്നെന്നും മനുഷ്യത്വത്തിനെതിരായ നടപടികളെ ശക്തമായി നേരിടുമെന്നും ചൈനീസ് സര്‍ക്കാര്‍ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :