ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന ഒരാള്‍ ഫിഫ തലവനാകണം: പെലെ

 പെലെ , ബ്രസീല്‍ , ഐഎസ്എല്‍ , ഫിഫ
ന്യൂഡല്‍ഹി| jibin| Last Modified വെള്ളി, 16 ഒക്‌ടോബര്‍ 2015 (08:54 IST)
ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന ഒരാള്‍ തലവനായി വരണമെന്ന് ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെ. അഴിമതി സംഭവങ്ങള്‍ ലോകത്തിന് നാണക്കേടുണ്ടാക്കി എന്നതില്‍ സംശയമില്ല. ഫിഫ നിയന്ത്രിച്ചിരുന്ന ഏതാനും പേരാണ് നിലവിലെ പ്രശ്‌നങ്ങൾക്ക് കാരണമായതെന്നും അദ്ദേഹം വ്യക്തമാക്കി.

ഫിഫയിലെ അഴിമതി ആരോപണങ്ങളും കോടിക്കണക്കിന് ആളുകൾ നെഞ്ചേറ്റുന്ന കളിയായ ഫുട്ബോളും തമ്മില്‍ കൂട്ടിവായിക്കേണ്ട. കോടിക്കണക്കിന് ആളുകൾ നെഞ്ചേറ്റുന്ന കളിയുടെ ആസ്ഥാനത്ത് നടക്കാന്‍ പാടില്ലാത്തത് നടന്നു. അത് ഫുട്‌ബോൾ ലോകത്തിനു ചേർന്നതല്ല. അതിനാല്‍ ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന ഒരാള്‍ ഫിഫയുടെ തലവനായി എത്തണമെന്നും കാൽപന്ത് ചക്രവർത്തി വ്യക്തമാക്കി.

ലോകകപ്പിലെ ബ്രസീലിന്റെ തോല്‍വി മറന്നേക്കു, ടീം അതിശക്തമായി തന്നെ തിരിച്ചുവരും. അതുപോലെ തന്നെയാണ് ഇന്ത്യന്‍ ഫുട്ബോളിന്റെ പുതിയ മുഖമായ ഐഎസ്എല്ലിലും ഉണ്ടാവുക. ഇന്ത്യൻ ഫുട്‌ബോളിന്റെ വളർച്ചയ്ക്ക് ശക്തി വര്‍ദ്ധിപ്പിക്കുന്നതാണ് ഐഎസ്എൽ എന്നും പെലെ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :