ബലിപെരുന്നാളില്‍ ബാഗ്ദാദില്‍ ഐഎസ് ഭീകരരുടെ ബോംബാക്രമണം: 35 പേര്‍ കൊല്ലപ്പെട്ടു

ശ്രീനു എസ്| Last Modified ചൊവ്വ, 20 ജൂലൈ 2021 (08:46 IST)
ബാഗ്ദാദില്‍ ഐഎസ് ഭീകരരുടെ ബോംബാക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടു. ബാഗ്ദാദിലെ തിരക്കേറിയ മാര്‍ക്കറ്റിലാണ് ഭീകരവാദികള്‍ ആക്രമണം നടത്തിയത്. സംഭവത്തില്‍ 60തോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരണ സംഖ്യം ഇനിയും ഉയരും. ബലിപെരുന്നാള്‍ ഒരുക്കങ്ങള്‍ക്കായി മാര്‍ക്കറ്റിലെത്തിയവരാണ് ആക്രമണത്തിന് ഇരയായത്. ആറുമാസത്തിനിടെ ബാഗ്ദാദിലുണ്ടാകുന്ന ഏറ്റവും വലിയ സ്‌ഫോടനമാണിത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :