ഐക്യരാഷ്ട്രസഭയിൽ പാകിസ്‌താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

അഭിറാം മനോഹർ| Last Modified ബുധന്‍, 8 സെപ്‌റ്റംബര്‍ 2021 (12:48 IST)
ഐക്യ‌രാഷ്ട്രസഭയിൽ പാകി‌സ്‌താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. അവരുടെ രാജ്യത്തും അതിർത്തികളിലും അക്രമസംസ്‌കാരം വളർത്തുന്നത് തുടരുകയാണെന്ന് ഐക്യരാഷ്ട്രസഭയിൽ പറഞ്ഞു. ക‌ശ്‌മീർ വിഷയം പരാമര്‍ശിച്ചുകൊണ്ടുള്ള പാക് പ്രതിനിധി മുനീര്‍ അക്രത്തിന്റെ ഇന്ത്യക്കെതിരായ പ്രസംഗത്തിനുള്ള മറുപടിയായാണ് ഇന്ത്യന്‍ പ്രതിനിധി വിദിഷ മൈത്രയുടെ പ്രതികരണം.

സമാധാനത്തിന്റെ സംസ്‌കാരം ചർച്ച ചെയ്യാനും ആഘോഷിക്കാനും മാത്രമുള്ളതല്ലെന്നും മറിച്ച് അംഗരാജ്യങ്ങൾ തമ്മിൽ ബന്ധങ്ങൾ സജീവമായി വളർത്തിയെടുക്കണമെന്നും വിദിഷ മൈത്ര പറഞ്ഞു.സ്വന്തം രാജ്യത്തും അതിര്‍ത്തിയിലും 'അക്രമസംസ്‌കാരം' വളര്‍ത്തുന്നത് തുടര്‍ന്നുകൊണ്ട് ഇന്ത്യക്കെതിരെ വിദ്വേഷപ്രസംഗം നടത്താൻ വേദിയാക്കാൻ യുഎൻ വേദിയാക്കുകയാണ് പാകിസ്ഥാൻ ചെയ്യുന്നതെന്നും വിദിഷ മൈത്ര പറഞ്ഞു.

അക്രമണത്തിന്റെ പ്രതീകമായ തീവ്രവാദം എല്ലാ മതങ്ങൾക്കും സംസ്‌കാരങ്ങൾക്കും എതിരാണെന്നതിൽ സംശയമില്ലെന്നും തീവ്രവാദത്തെ ന്യായീകരിക്കാൻ മതത്തെ ഉപയോഗിക്കുന്ന ഭീകരരെയും അവരെ പിന്തുണയ്ക്കുന്നവരെയും കുറിച്ചോര്‍ത്ത് ലോകം ആശങ്കപ്പെടേണ്ടതുണ്ടെനന്നും വിദിഷ മൈത്ര പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :