ഇസ്ലാമാബാദ്|
Last Modified ചൊവ്വ, 3 ജൂണ്‍ 2014 (13:49 IST)
പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് തെഹരീക്-ഇ-ഇന്‍സാഫ് ചെയര്‍മാന്‍ ഇമ്രാന്‍ ഖാന്റെ പരിഹാസം. സ്‌കൂള്‍ കുട്ടിയെ പോലെയാണ് ഇന്ത്യ ഷെരീഫിനെ പരിചരിച്ചതെന്ന് ഇമ്രാന്‍ ആക്ഷേപിച്ചു. പാകിസ്ഥാന്‍ കഴിഞ്ഞ ആഴ്ചയാണ് നരേന്ദ്രമോഡിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ നവാസ് ഷെരീഫ് ഇന്ത്യയിലെത്തിയത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം മെയ് 27നായിരുന്നു നവാസ് ഷെരീഫും നരേന്ദ്രമോഡിയും തമ്മിലുള്ള ചര്‍ച്ച. അതിര്‍ത്തി തീവ്രവാദം അടക്കമുള്ള വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തിരുന്നു.
ന്യൂഡല്‍ഹിയിലെ ഹുറിയത്ത് കോണ്‍ഫറന്‍സ് പ്രതിനിധികളെ കാണാതിരുന്നതിലൂടെ കശ്മീര്‍ വിഷയത്തില്‍ നവാസ് ഷെരീഫ് വിട്ടുവീഴ്ചയ്ക്ക് തയാറായെന്നാണ് മനസിലാക്കേണ്ടത്. ഇന്ത്യന്‍ നേതാക്കളെ കാണാന്‍ നവാസ് ഷെരീഫിന് കഴിഞ്ഞെങ്കില്‍ ഹുറിയത് കോണ്‍ഫറന്‍സ് പ്രതിനിധികളെ എന്തുകൊണ്ട് കണ്ടില്ലെന്നും ഇമ്രാന്‍ ചോദിച്ചു.
അതേ സമയം ഷെരീഫിന്റെ ഇന്ത്യാ സന്ദര്‍ശനം പ്രതീക്ഷിച്ചതിലും വലിയ വിജയമായിരുന്നുവെന്ന് നവാസ് ഷെരീഫിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസ് വ്യക്തമാക്കിയിരുന്നു.