കാശ്‌മീര്‍ വിഷയത്തില്‍ തങ്ങള്‍ പിന്നോട്ടില്ല: പാക് ഹൈക്കമ്മിഷണർ

ഇസ്ലാമബാദ്| jibin| Last Modified വെള്ളി, 14 ഓഗസ്റ്റ് 2015 (18:55 IST)
കാശ്‌മീര്‍ വിഷയത്തില്‍ വിവാദ പ്രസംഗവുമായി പാകിസ്ഥാന്‍ ഹൈക്കമ്മിഷണർ അബ്ദുൽ ബാസിത് രംഗത്ത്. കശ്മീരിലെ ജനങ്ങളുടെ ആഗ്രഹങ്ങളെ പാകിസ്ഥാന്‍ ഒരിക്കലും മറന്നിട്ടില്ല. ഇനിയും എത്ര തന്നെ പോരാടേണ്ടി വന്നാലും കശ്മീരികളോടൊപ്പം എന്നും പാകിസ്ഥാന്‍ ഉണ്ടാകുമെന്നും കശ്മീർ പ്രശ്നത്തിൽ നിന്നും പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാൻ സ്വാതന്ത്ര്യദിനാഘോഷവേളയിൽ സംസാരിക്കുകയായിരുന്നു പാക് ഹൈക്കമ്മിഷണർ.

ഇന്ത്യയുമായി എപ്പോഴും നല്ല സൗഹൃദബന്ധമാണ് പാകിസ്ഥാൻ ആഗ്രഹിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ജമ്മു കശ്മീർ പ്രശ്നം പരിഹരിച്ചേ മതിയാകൂയെന്നും അബ്ദുൽ ബാസിത് പറഞ്ഞു. അതേസമയം, ഉൾപ്പടെ എല്ലാ അയൽ രാജ്യങ്ങളുമായും സമാധാനപരമായ സഹവർത്തിത്വമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് പാക് പ്രസിഡന്റ് മംനൂൻ ഹുസൈൻ വ്യക്തമാക്കി. തങ്ങളുടെ പ്രാദേശികമായ പരമാധികാരത്തിന് ഭീഷണിയുണ്ടാകുന്ന പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല. സുരക്ഷാ സംബന്ധിച്ച പ്രശ്‌നങ്ങളില്‍ അയല്‍ രാജ്യങ്ങളുമായുള്ള സഹവര്‍ത്തിത്വം പലപ്പോഴും തകരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ-പാക് അതിർത്തിയിലെ വെടിവെപ്പില്‍ തനിക്ക് ഖേദമുണ്ട്. തീവ്രവാദത്തിനെതിരെയുള്ള യുദ്ധത്തിലാണ് പാകിസ്ഥാൻ. രാജ്യവും സൈന്യവുമെല്ലാം ഗവൺമെന്റിനൊപ്പമുണ്ട്. കുറച്ച് കാലത്തനുള്ളിൽ എല്ലാ പ്രശ്നങ്ങളും അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. രാജ്യം നേരിടുന്ന വെല്ലുവിളികളായ ഇടുങ്ങിയ ചിന്താഗതി,​ തീവ്രവാദം എന്നിവയെ മികച്ച വിദ്യാഭ്യാസം നൽകുന്നതിലൂടെ മാത്രമേ നേരിടാനാകൂ എന്നും മംനൂൻ ഹുസൈൻ കൂട്ടിച്ചേർത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :