ഇന്ത്യ അഫ്ഗാനിസ്ഥാന് അഞ്ചുലക്ഷം ഡോസ് കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കി

ശ്രീനു എസ്| Last Modified തിങ്കള്‍, 8 ഫെബ്രുവരി 2021 (11:27 IST)
അഫ്ഗാനിസ്ഥാന് അഞ്ചുലക്ഷം ഡോസ് കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കി. ഞായറാഴ്ചയാണ് കൊവിഷീല്‍ഡ് വാക്‌സിന്‍ കാബൂളില്‍ എത്തിച്ചേര്‍ന്നത്. അഫ്ഗാനിസ്ഥാനില്‍ ആദ്യം വാക്‌സിന്‍ എത്തിക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ എംബസി പറഞ്ഞു.

രണ്ടാംതവണയാണ് അഫ്ഗാനിസ്ഥാനില്‍ ഇന്ത്യ വാക്‌സിന്‍ എത്തിക്കുന്നത്. രണ്ടാം ഘട്ട കുത്തിവയ്പ്പിനുള്ള വാക്‌സിനാണ് ഇന്ത്യ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ജനുവരി 19നായിരുന്നു ആദ്യമായി കൊവിഡ് വാക്‌സിനുമായി എയര്‍ഇന്ത്യ വിമാനം അഫ്ഗാനില്‍ എത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :