ഫ്രാന്‍സില്‍ പുതിയ നിയമം: എല്ലാ മുസ്ലീം പള്ളികളും ആരാധനാലയമായി രജിസ്റ്റര്‍ചെയ്യണം, ബഹുഭാര്യത്വം അനുവദിക്കില്ല

ശ്രീനു എസ്| Last Modified വെള്ളി, 11 ഡിസം‌ബര്‍ 2020 (15:23 IST)
ഫ്രാന്‍സില്‍ നടന്ന തീവ്രവാദ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പുതിയ നിയമം സര്‍ക്കാര്‍ കൊണ്ടുവന്നു. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണാണ് ബില്‍ അവതരിപ്പിച്ചത്. എല്ലാ മുസ്ലീം പള്ളികളും ആരാധനാലയമായി രജിസ്റ്റര്‍ചെയ്യണമെന്നും ബഹുഭാര്യത്വം അനുവദിക്കില്ലെന്നും പുതിയ നിയമം പറയുന്നു. കൂടാതെ നിയമവിരുദ്ധമായ കാര്യങ്ങള്‍ പഠിപ്പിക്കുന്ന സ്‌കൂളുകളെ കണ്ടെത്തുമെന്നും ബില്ലില്‍ പറയുന്നു.

ജോലിസ്ഥലത്ത് മതവസ്ത്രം ധരിക്കുന്നതിനും നിരോധനമുണ്ട്. അധ്യാപകന്റെ തലയറുത്ത സംഭവത്തോടെയാണ് ഫ്രാന്‍സില്‍ നിയമങ്ങള്‍ ശക്തമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :