പാരിസ്|
Sajith|
Last Modified വ്യാഴം, 21 ജനുവരി 2016 (17:25 IST)
ഫ്രാന്‍സിലെ തൗലോസെയില്‍ കിന്റര്‍ ജോയ് ചോക്ക്‌ലേറ്റിനൊപ്പം കിട്ടിയ കളിപ്പാട്ടം വിഴുങ്ങി മൂന്നു വയസുകാരി മരിച്ചു. തൊണ്ടയില്‍ കുടുങ്ങിയ കളിപ്പാട്ടം പുറത്തെടുക്കാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. ചോക്ക്‌ലേറ്റിലെ പ്ലാസ്റ്റിക് കളിപ്പാട്ടം കുട്ടി അറിയാതെ വിഴുങ്ങുകയായിരുന്നു. അബോധാവസ്ഥയിലായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടി ശനിയാഴ്ച രാത്രിയോടെയാണ് മരിച്ചത്.
ശ്വാസതടസ്സമാണ് മരണകാരണം എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഇറ്റാലിയന്‍ കമ്പനിയായ ഫെറെറോയാണ് കിന്റര്‍ സര്‍പ്രൈസ് എന്ന ചോക്ക്‌ലേറ്റ് പുറത്തിറക്കുന്നത്.
കളിപ്പാട്ടം ഒളിപ്പിച്ചു വച്ച് വില്‍പ്പന നടത്തുന്ന ഈ ചോക്ക്‌ലേറ്റിനെതിരെ നാടെങ്ങും പ്രതിഷേധം അലയടിക്കുകയാണ്.