1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Egg Thrown French President Emmanuel Macron

ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒരു മുട്ട ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ദേഹത്തേക്ക്; തോളില്‍ തട്ടിയ മുട്ട തറയില്‍ വീണു പൊട്ടി, സംഭവം ഭക്ഷ്യപരിപാടിക്കിടെ

Egg Thrown
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് നേരെ മുട്ടയേറ്. ലിയോണിലെ ഭക്ഷ്യപരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു മുട്ടയേറ്. മാക്രോണിന്റെ തോളില്‍ തട്ടിയ മുട്ട തറയില്‍ വീണു പൊട്ടി. സംഭവത്തിന്റെ വിഡിയോ ഫ്രഞ്ച് പ്രസിദ്ധീകരണമായ ലിയോണ്‍ മാഗ് ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. 
 
വിപ്ലവം ജയിക്കട്ടെ എന്ന മുദ്രാവാക്യം വിളിച്ചാണ് ആള്‍ക്കൂട്ടത്തില്‍ നിന്ന് മുട്ടയെറിഞ്ഞത്. ആള്‍ക്കൂട്ടത്തില്‍ പൊലീസ് ഒരാളെ തടഞ്ഞുനിര്‍ത്തുന്നതായും മാക്രോണിന്റെ തോളില്‍ മുട്ട പതിക്കുന്നതായും വിഡിയോയില്‍ കാണാം. 
2017 ലും മാക്രോണിനെതിരെ സമാന സംഭവം അരങ്ങേറിയിരുന്നു. അന്ന് മാക്രോണിന്റെ തലയില്‍ തന്നെ മുട്ട പതിച്ചു.
 
അടുത്ത ലേഖനം
സിപിഐ നേതാവ് കനയ്യ കുമാറിന്റ കോണ്‍ഗ്രസ് പ്രവേശനം ഇന്ന് മൂന്നുമണിക്ക്