ധാക്ക|
priyanka|
Last Modified ഞായര്‍, 17 ജൂലൈ 2016 (15:05 IST)
ബംഗ്ലാദേശിലെ റസ്റ്റോറന്റ് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് യൂണിവേഴ്‌സിറ്റി ഡെപ്യൂട്ടി വൈസ് ചാന്‍സലര്‍ അടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഭീകരര്‍ക്ക് താമസ സൗകര്യം ഒരുക്കിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ആണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയം.
സ്വകാര്യ യൂണിവേഴ്‌സിറ്റിയായ നോര്‍ത്ത് സൗത്ത് യൂണിവേഴ്‌സിറ്റി(എന്‍എസ്‌യു)യിലെ ജിയാസുദ്ധീന്‍ അഹ്‌സന്‍ ആണ് ഇന്നലെ അറസ്റ്റിലായതെന്ന് ധാക്ക മെട്രോ പൊളിറ്റണ്‍ പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ മസൂദുര്‍ റഹ്മാന്‍ പറഞ്ഞു. ഇയാളാണ് ആക്രമണം നടത്തിയ ഭീകരര്‍ക്ക് ഫഌറ്റ് വാടകക്ക് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
അഹ്‌സന്‍ എന്‍എസ്‌യു സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് ആന്‍ഡ് ലൈഫ് സയന്‍സസിന്റെ ഡീന്‍ ആണെന്ന് യൂണിവേഴ്‌സിറ്റിയുടെ വെബ്‌സൈറ്റില്‍ പറയുന്നു. അഹ്‌സനിന്റെ സഹോദരപുത്രന്‍ ആലം ചൗധരി, അഹ്‌സനിന്റെ ഫ്‌ലാറ്റിന്റെ മാനേജര്‍ മഹ്ബൂബുര്‍ തുഹിന്‍ എന്നിവരാണ് അറസ്റ്റിലായ മറ്റ് രണ്ട് പേര്‍.
ജൂലൈ ഒന്നിന് ധാക്കയിലെ ഹോളി ആര്‍ട്ടിസാന്‍ കഫേയിലുണ്ടായ ഭീകരാക്രമണത്തില്‍ ഇന്ത്യക്കാരിയുള്‍പ്പെടെ 22 പേരാണ് കൊല്ലപ്പെട്ടത്.