ദലൈലാമയ്ക്ക് ദക്ഷിണാഫ്രിക്ക വിസ നിഷേധിച്ചു

ദലൈലാമ , ദക്ഷിണാഫ്രിക്ക , ചൈന , വിസ നിഷേധിച്ചു
കേപ്ടൗണ്‍| jibin| Last Modified വെള്ളി, 5 സെപ്‌റ്റംബര്‍ 2014 (15:30 IST)
ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയ്ക്ക് വീണ്ടും വിസ നിഷേധിച്ചു. അടുത്ത മാസം നടക്കുന്ന നൊബേല്‍ ജേതാക്കളുടെ പതിനാലാമത് ആഗോള ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് ദക്ഷിണാഫ്രിക്കയിലേക്ക് പോകാന്‍ തീരുമാനിച്ചിരുന്നത്.

ചൈനയുമായുള്ള ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന കാരണം നിരത്തിയാണ് വിസ നിഷേധിച്ചതെന്ന് ദലൈലാമയുടെ വക്താവ് നാങ്സ ചോയ്ഡന്‍ പറഞ്ഞു. ലോകത്തുടനീളമുള്ള നൊബേല്‍ സമ്മാന ജേതാക്കളും നേതാക്കളും സംഘടനാ പ്രമുഖരും പങ്കെടുക്കുന്ന ഉച്ചകോടി ഒക്ടോബര്‍ 13 മുതല്‍ 15 വരെ കേപ്ടൗണ്‍ നഗരത്തിലാണ് നടക്കുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ മൂന്നുതവണയാണ് ദലൈലാമയ്ക്ക് ദക്ഷിണാഫ്രിക്ക വിസ നിഷേധിച്ചത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :