കോവിഡ് മഹാമാരിയുടെ അവസാനം 2024 ല്‍ ! വാക്‌സിന്‍ നിര്‍മാതാക്കളുടെ മുന്നറിയിപ്പ്

രേണുക വേണു| Last Modified ശനി, 18 ഡിസം‌ബര്‍ 2021 (12:42 IST)

ലോകത്തെ മുഴുവന്‍ ആശങ്കയിലാഴ്ത്തിയ കോവിഡ്-19 മഹാമാരിക്ക് അന്ത്യം കുറിക്കുക 2024 ല്‍ മാത്രമെന്ന് വാക്‌സിന്‍ നിര്‍മാതാക്കളായ ഫൈസര്‍. 2022 ലും 2023 ലും കോവിഡ് മഹാമാരി ലോകത്ത് ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. യുഎസ് ആസ്ഥാനമായ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് ഫൈസര്‍. ഡെല്‍റ്റയേക്കാള്‍ അഞ്ച് മടങ്ങ് വ്യാപനശേഷി കൂടുതലാണ് ഒമിക്രോണിനെന്നും ഇവര്‍ പറയുന്നു.

' കോവിഡ് മഹാമാരി 2024 ഓടെ അന്തിമ ഘട്ടത്തിലേക്ക് എത്തും. ലോകമെമ്പാടും ഈ രോഗത്തിനു ഒരു അന്ത്യമാകും. മഹാമാരിയായി ഈ രോഗം തുടരില്ല.' ഫൈസര്‍ ചീഫ് സൈന്റിഫിക് ഓഫീസര്‍ മിഖായേല്‍ ഡോള്‍സ്റ്റന്‍ പറഞ്ഞു. രണ്ട് മുതല്‍ 16 വയസ് വരെ പ്രായമുള്ളവര്‍ക്കായി മൂന്ന് ഡോസ് വാക്‌സിന്‍ കൊണ്ടുവരുന്ന കാര്യവും പരിഗണനയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :