കോവിഡിന്റെ ഏറ്റവും പുതിയ വകഭേദം ഖത്തറില്‍ റിപ്പോര്‍ട്ട് ചെയ്തു

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 1 സെപ്‌റ്റംബര്‍ 2023 (18:53 IST)
കോവിഡിന്റെ ഏറ്റവും പുതിയ വകഭേദം ഖത്തറില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇ.ജി 5 വകഭേദമാണ് ഖത്തറില്‍ റിപ്പോര്‍ട്ട് ചെയ്തത്. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അമേരിക്ക, ബ്രിട്ടന്‍ ഉള്‍പ്പെടെ 50ലേറെ രാജ്യങ്ങളില്‍ ഇതിനകം പുതിയ വകഭേദം റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. അതേസമയം ഖത്തറില്‍ കുറച്ചുകേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും ആശുപത്രി പ്രവേശനം ആവശ്യമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

ലോകാരോഗ്യ സംഘടന ആഗസ്റ്റ് ആദ്യ വാരത്തിലാണ്
കോവിഡിന്റെ പുതു വകഭേദമായി ഇ.ജി ഫൈവ് റിപ്പോര്‍ട്ട് ചെയ്തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :