'അത് ഒഴിവാക്കൂ, പകരം എന്ത് വേണമെങ്കിലും ഞാൻ തരാം' ധോണി പറഞ്ഞു: ഹെയ്ഡന്റെ വെളീപ്പെടുത്തൽ

വെബ്ദുനിയ ലേഖകൻ| Last Updated: ശനി, 9 മെയ് 2020 (13:39 IST)
മങ്കൂസ് ബാറ്റിനെ എതിർത്തിരുന്നവരുടെ കൂട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സ് നായകൻ മഹേന്ദ്ര സിങ് ധോണിയും ഉണ്ടായിരുന്നു എന്ന് വെളിപ്പെടുത്തി മുൻ ഓസിസ് താരം മാത്യു ഹെയ്ഡൻ. ചെന്നൈ സൂപ്പർ കിങ്സിനൊപ്പമുള്ള ലൈവ് ചാറ്റിലാണ് ഹെയ്ഡൻ ഇക്കാര്യം തുറന്നു വെളിപ്പെടുത്തിയത്. മങ്കൂസ് ബാറ്റ് ഉപയോഗിയ്ക്കാൻ തുടങ്ങിയതോടെ പല ഭാഗത്തുനിന്നും ചോദ്യങ്ങൾ അഭിമുഖീകരിക്കേണ്ടിവന്നു എന്ന് ഹെയ്ഡൻ പറയുന്നു.

'മങ്കൂസ് ബാറ്റ് ഉപയോഗിക്കുന്നത് നിര്‍ത്തിയാല്‍ പകരം ജീവിതത്തില്‍ നിങ്ങളാഗ്രഹിക്കുന്ന എന്തും നല്‍കാമെന്ന് ധോണീ എന്നോട് പറഞ്ഞിരുന്നു. കഴിഞ്ഞ ഒന്നര വര്‍ഷമായി ഞാന്‍ ഈ ബാറ്റാണ് ഉപയോഗിക്കുന്നത്. ബാറ്റിന്റെ മധ്യത്തില്‍ പന്ത് കൊള്ളുമ്പോള്‍ 20 മീറ്റര്‍ കൂടുതല്‍ പന്ത് പോവും എന്നുമായിരുന്നു അദ്ദേഹത്തോടുള്ള എന്റെ മടുപടി. മങ്കൂസ് ബാറ്റ് ഉപയോഗിക്കാന്‍ തുടങ്ങിയതോടെ പല ഭാഗത്ത് നിന്നും ചോദ്യങ്ങൾ ഉയരാൻ തുടങ്ങി.

മങ്കൂസ് ബാറ്റ് ഉപയോഗിച്ച്‌ കളിച്ച് മോശം പ്രകടനം നടത്തി എന്റെ ഫ്രാഞ്ചൈസിയെ നിരാശപ്പെടുത്താന്‍ ഞാന്‍ ഒരുക്കമായിരുന്നില്ല. ഈ ബാറ്റ് ഉപയോഗിച്ച്‌ ഞാൻ പരിശീലനം നടത്തി. മങ്കൂസ് ബാറ്റ് തെരഞ്ഞെടുത്ത തീരുമാനം ഒരിയ്ക്കലും തെറ്റല്ല. ധൈര്യത്തോടെ ഞാനെടുത്ത തീരുമാനമാണ്. എന്റെ കളി അതിലൂടെ കൂടുതല്‍ മികച്ചതാവും എന്നെനിക്ക് തോന്നി. ഹെയ്ഡൻ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :