ചൈന|
jibin|
Last Modified തിങ്കള്‍, 15 സെപ്‌റ്റംബര്‍ 2014 (17:05 IST)
ബീജദാനത്തിന് എത്തിയ യുവാവ് സെക്സ് മാഗസിന്‍ വായിച്ചിരിക്കവെ ഹൃദയസ്‌തംഭനം മൂലം മരിച്ചു. സെംഗ് ഗാങ്ങ് എന്ന ചൈനീസ് ഡോക്‌ടറാണ് ബീജബാങ്കില്‍ വെച്ച് മരണമടഞ്ഞത്.
2011 ജനുവരിയിലാണ് സെംഗ് ഗാങ്ങ് എന്ന ഇരുപത്തി മൂന്നുകാരനായ ഡോക്‌ടര്‍ ചൈനയിലെ വുഹാന്‍ സര്‍വകലാശാലയിലെ ബീജബാങ്കില്‍ ബീജദാനത്തിന് എത്തിയത്. ബീജദാനം നടത്തുന്നതിനിടെ ഡോക്‌ടര്‍ സെക്സ് മാഗസിന്‍ വായിച്ചു കൊണ്ടിരിക്കുകയായിരുന്നു. അകത്തേക്ക് പോയ ഡോക്‌ടര്‍ രണ്ട് മണിക്കൂര്‍ കഴിഞ്ഞിട്ടും തിരിച്ചു വരാതിരുന്നതിനെ തുടര്‍ന്ന് ജീവനക്കാര്‍ അകത്തേക്കു കയറി നോക്കിയപ്പോഴാണ് നിലത്തു വീണുകിടക്കുന്ന സെംഗിനെ കാണുന്നത്. ഉടന്‍ തന്നെ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അമിതമായ ലൈംഗിക തൃഷ്ണയെ തുടര്‍ന്നുണ്ടായ ഹൃദയസ്‌തംഭനമാകാം മരണത്തിലേക്ക് വഴിവെച്ചതെന്നാണ് സെംഗ് ഗാങ്ങിനെ ചികിത്സിച്ച ഡോക്‌ടര്‍മാര്‍ വ്യക്തമാക്കിയത്. ഒരാഴ്‌ചക്കുളളില്‍ നാലാം തവണയാണ് സെംഗ് ഗാങ്ങ് ബീജബാങ്കില്‍ സന്ദര്‍ശനത്തിനെത്തിയത്.
അധികൃതരുടെ അനാസ്‌ഥ മൂലമാണ് മരണം സംഭവിച്ചതെന്നായിരുന്നു സെംഗിന്റെ മാതാപിതാക്കളുടെ ആരോപണം. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയും. നഷ്‌ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഡോക്‌ടര്‍ ബീജദാനത്തിന് സ്വയം സന്നദ്ധത പ്രകടിപ്പിച്ചതാണെന്നും തീരുമാനങ്ങള്‍ എടുക്കാനുള്ള പ്രാപ്‌തി അദ്ദേഹത്തിനുണ്ട് എന്നും ചൂണ്ടിക്കാണിച്ച് കോടതി നഷ്‌ടപരിഹാരം നല്‍കാന്‍ വിധിച്ചില്ല.
നഷ്‌ടപരിഹാരമായി അഞ്ച് ലക്ഷം പൗണ്ടും ആവശ്യപ്പെട്ടു. എന്നാല്‍ കീഴ്‌ക്കോടതി കുടുംബത്തിന് 19,000 പൗണ്ടും സംസ്‌കാരത്തിന് 8,000 പൗണ്ടും നല്‍കാനാണ് ഉത്തരവിട്ടത്. ഹൈക്കോടതിയും ഈ ഉത്തരവ് ശരിവെച്ചിരിക്കുകയാണ്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.