'ഞാന്‍ അഫ്ഗാനിസ്ഥാനില്‍ നിന്നു പോന്നത് ചെരുപ്പ് പോലും എടുക്കാതെ, അവിടെ നിന്നിരുന്നെങ്കില്‍ തൂക്കി കൊന്നേനെ,'; അഷറഫ് ഗനി

രേണുക വേണു| Last Modified വ്യാഴം, 19 ഓഗസ്റ്റ് 2021 (08:38 IST)

അഫ്ഗാനിസ്ഥാനില്‍ നിന്ന് പണവുമായി രക്ഷപ്പെട്ടുവെന്ന ആരോപണങ്ങളെ നിഷേധിച്ച് അഫ്ഗാന്‍ മുന്‍ പ്രസിഡന്റ് അഷറഫ് ഗനി. താന്‍ പണമൊന്നും എടുത്തിട്ടില്ലെന്നും അഫ്ഗാനില്‍ നിന്നു പോരുമ്പോള്‍ സ്വന്തം ചെരുപ്പ് എടുക്കാന്‍ പോലും തനിക്ക് കഴിഞ്ഞില്ലെന്നും അഷറഫ് ഗനി പറഞ്ഞു. സ്വന്തം ജീവന്റെ സുരക്ഷ നോക്കി പ്രസിഡന്റ് നാട് വിട്ടു എന്ന പ്രചാരണങ്ങളെ അഫ്ഗാന്‍ ജനത വിശ്വാസത്തിലെടുക്കരുതെന്നും ഗനി പറഞ്ഞു.

'ഞാന്‍ അഫ്ഗാനില്‍ നിന്ന് പുറത്താക്കപ്പെട്ടത് അത്ര മോശം അവസ്ഥയിലാണ്. എനിക്ക് സ്വന്തം ചെരുപ്പുകള്‍ പോലും എടുക്കാന്‍ സാധിച്ചില്ല. ഞാന്‍ അവിടെ തന്നെ നിന്നിരുന്നെങ്കില്‍ ജനങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രസിഡന്റിനെ കൂടി തങ്ങളുടെ കണ്‍മുന്‍പില്‍ തൂക്കിലേറ്റുന്ന കാഴ്ച അഫ്ഗാന്‍ ജനത കാണുമായിരുന്നു,' അഷറഫ് ഗനി പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :