ഗെയിംകളി തുടര്‍ന്ന കാമുകനെ യുവതി 'നിലത്തിട്ട് ചവിട്ടി കൂട്ടി'

 ചൈന , ഗെയിം , ബീജിംഗ് , യുവതി
ബീജിംഗ്| jibin| Last Modified തിങ്കള്‍, 25 ഓഗസ്റ്റ് 2014 (13:06 IST)
ഈ വാര്‍ത്ത ഗെയിം കളിക്കുന്ന എല്ലാ കാമുകന്മാര്‍ക്കും ഒരു പാഠമാകട്ടേ. തന്റെ ഗൗനിക്കാതെ ഫോണിൽ ഗെയിം കളിച്ചുകൊണ്ടു നടന്ന കാമുകനെയാണ് ചൈനയില്‍ യുവതിയായ കാമുകി നിലത്തിട്ട് ചവിട്ടി കൂട്ടിയത്.

കാമുകിയും കാമുകനും ബീജിംഗിൽ ഭൂഗർഭ സബ്‌വേ ട്രെയിനിലായിരുന്നു കണ്ടു മുട്ടിയത്. എന്നാല്‍ കാമുകി പലതും പറയുകയും തോണ്ടുകയും ചെയ്തിട്ടും കാമുകന്‍ അതൊന്നും ഗൌനിച്ചില്ല. എത്ര പ്രതിഷേധമറിയിച്ചിട്ടും ഫോണിൽ ഗെയിം കളിച്ചുകൊണ്ടു നടന്ന കാമുകനെ യുവതി കലി പൂണ്ട് ചവിട്ടി വീഴ്ത്തി. വീഴ്ചയിൽ ഫോണിന് കേടുപറ്റാതിരിക്കാൻ കാമുകന്‍ ശ്രദ്ധിച്ചു.

വീണുകിടന്നിട്ടും ഫോണിൽ നിന്ന് ശ്രദ്ധമാറ്റാത്ത കാമുകനെ കണ്ടതോടെ യുവതിയുടെ കലി ഇരട്ടിച്ചു. യുവതി അയാളെ വലിച്ചിഴച്ച് ട്രെയിനിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോയി ചവിട്ടി കൂട്ടി. ഫോണിനായുള്ള പിടിവലിയില്‍ കാമുകനെ കാമുകി എടുത്തിട്ട് പെരുമാറി. അപ്പോഴും യുവാവിന്റെ ശ്രദ്ധ ഫോണിൽ തന്നെയായിരുന്നു. ഇതോടെയാണ് അയാളുടെ തോളിൽ ചവിട്ടി ഫോൺ പിടിച്ചുവാങ്ങാൻ യുവതി ശ്രമിച്ചത്.

കാമുകിയെ കാണാനെത്തി ആവശ്യത്തില്‍ കൂടുതല്‍ ഇടിയും ചവിട്ടും വാങ്ങിയ കാമുകനെ അവസാനം കാമുകിതന്നെ മറ്റൊരു ട്രെയിനിലേക്ക് വലിച്ചു കയറ്റി കൊണ്ടു പോകുകയായിരുന്നു. അപ്പോഴും യുവതി ഇടി തുടര്‍ന്നു കൊണ്ടിരിക്കുകയായിരുന്നു. മൊബൈൽ ഫോൺ കമ്പനി നടത്തുന്ന പരസ്യപ്രചരണമാണെന്ന് കരുതിയാണ് ഇവരുടെ പ്രശ്നത്തിൽ പലരും ഇടപെടാത്തത്. പിന്നീടാണ് സംഭവത്തിന്റെ വസ്തുത എല്ലാവരും അറിയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :