കാര്‍ബോംബ് സ്‌ഫോടനത്തില്‍ പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ പാവെല്‍ ഷെറെമെറ്റ് കൊല്ലപ്പെട്ടു

കാര്‍ബോംബ് സ്‌ഫോടനത്തില്‍ പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ പാവെല്‍ ഷെറെമെറ്റ് കൊല്ലപ്പെട്ടു

കീവ്| priyanka| Last Modified വ്യാഴം, 21 ജൂലൈ 2016 (10:15 IST)
യുക്രയിന്‍ തലസ്ഥാനമായ കീവില്‍ നടന്ന കാര്‍ബോംബ് സ്‌ഫോടനത്തില്‍ പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ പാവെല്‍ ഷെറെമെറ്റ് കൊല്ലപ്പെട്ടു. റഷ്യന്‍ പൗരത്വമുളള ബെലറൂസുകാരനാണ് ഷെറമെറ്റ്. സ്വതന്ത്ര വാര്‍ത്താ വെബ്‌സൈറ്റായ യുക്രയിന്‍സ്‌ക പ്രവ്ദയില്‍ ജോലി ചെയ്തുവരുകയായിരുന്നു. ഇവാന ഫ്രാങ്ക തെരുവിലൂടെ കാറോടിച്ച് പോകുമ്പോഴാണ് സംഭവം.

റിമോട്ട് നിയന്ത്രിത ബോംബ് ആണ് കാറില്‍ പൊട്ടിത്തെറിച്ചതെന്നും 400 മുതല്‍ 600 ഗ്രാം വരെ ടിഎന്‍ടി ഇതില്‍ അടങ്ങിയിരിക്കുന്നതായും ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. പാവെലിന്റെ മരണം കൊലപാതകമാണെന്ന് പ്രോസിക്യൂട്ടര്‍ ജനറല്‍ യുറിവ് ലുട്ട്‌സെങ്കോ ഫേസ്ബുക്കില്‍ കുറിച്ചു. പാവെല്‍ ഷെറെമെറ്റിന്റെ മരണം ദൗര്‍ഭാഗ്യകരമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് പെട്രോ പൊറോഷെങ്കെ പറഞ്ഞു. അക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :