അടിയന്തരാവസ്ഥ നീട്ടാന്‍ ഫ്രാന്‍സില്‍ അഭിപ്രായ വോട്ടെടുപ്പ്

അടിയന്തരാവസ്ഥ നീട്ടാന്‍ ഫ്രാന്‍സില്‍ അഭിപ്രായ വോട്ടെടുപ്പ്

പാരിസ്| priyanka| Last Modified വ്യാഴം, 21 ജൂലൈ 2016 (10:01 IST)
തുടര്‍ച്ചയായുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഫ്രാന്‍സില്‍ നിലനില്‍ക്കുന്ന അടിയന്തരാവസ്ഥ നീട്ടുന്നതിന് ഫ്രഞ്ച് നാഷനല്‍ അസംബ്‌ളിയില്‍ വോട്ടെടുപ്പ് നടന്നു. നവംബറിലെ പാരിസ് ആക്രമണം മുതല്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രാബല്യത്തിലാണ്. അടിയന്തരാവസ്ഥ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് നീസിലും ഭീകരാക്രമണം നടന്നത്.

തുടര്‍ച്ചയായുണ്ടായ ആക്രമണം കണക്കിലെടുത്ത് അടിയന്തരാവസ്ഥ ആറു മാസത്തേക്ക് നീട്ടുന്നതിനാണ് വോട്ടെടുപ്പ് നടത്തിയത്. 2017 ജനുവരി അവസാനം വരെയാണ് നിലവിലെ കാലാവധി. രാജ്യത്തെ അടിയന്തരാവസ്ഥ നീട്ടുന്നതിനുവേണ്ടി പാര്‍ലമെന്റ് നാലാമത്തെ തവണയാണ് നിര്‍ദേശം വെക്കുന്നത്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :