ലോജോണ്‍ മൗണ്ടന്‍|
priyanka|
Last Modified ചൊവ്വ, 2 ഓഗസ്റ്റ് 2016 (18:21 IST)
സമുദ്രനിരപ്പില്‍ നിന്നും 1700 മീറ്റര്‍ അടി ഉയരത്തില്‍ മലകളുടെ മടിത്തട്ടില്‍ അന്തിയുറക്കം. 1700 അടി ഉയരുള്ള മല കയറി അതിന്റെ മുനമ്പില്‍ തമ്പിടിച്ച് ഒരു രാത്രി ഉറങ്ങുന്നതിനെ കുറിച്ച് ആലോചിച്ച് നോക്കൂ. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ചൈനയിലെ ലാജോണ്‍ മലനിരകളില്‍ നിരവധി സാഹസിക സഞ്ചാരികളാണ് സ്വപനതുല്യമായ അന്തിയുറക്കം അനുഭവിച്ചറിഞ്ഞത്. 100 സാഹസിക യാത്രികരെയാണ് ഇതിനായി തെരഞ്ഞെടുത്തത്.
അതിരാവിലെ പര്‍വ്വതത്തിന്റെ മുകളില്‍ നിന്നും സൂര്യോദയം കാണാനുള്ള സൗകര്യവും യാത്രികര്‍ക്ക് ലഭിച്ചു. വെള്ളിയാഴ്ച വൈകിട്ടോടെയാണ് പര്‍വ്വതാരോഹണം ആരംഭിച്ചത്. 1700 അടി ഉയരത്തിലുള്ള പ്ലാന്‍ങ്ക് റോഡില്‍ എല്ലാവരും തമ്പടിക്കുകയും ചെയ്തു. വെള്ളിയാഴ്ച രാത്രി 10 മണിമുതല്‍ ശരിയാഴ്ച വൈകിട്ട് അഞ്ച് മണിവരെ യാത്രികര്‍ക്ക് ഇവിടെ തങ്ങാനുള്ള സൗകര്യം ഒരുക്കിയിരുന്നു. തമ്പില്‍ നിന്നും ലോജോണ്‍ മൗണ്ടനിലെ 2,200 അടി മുകളില്‍ മേഘങ്ങള്‍ മൂടിയ ഗോള്‍ഡന്‍ പവിലിയന്റെ കാഴ്ച സ്വര്‍ഗ്ഗീയ അനുഭവമാണ് സമ്മാനിച്ചതെന്ന് സഞ്ചാരികള്‍ പറയുന്നു.