ഇന്ധന ക്ഷാമത്തെ വെല്ലുവിളിച്ച് ബൈക്കിള്‍; ഈ വണ്ടിക്ക് സവിശേഷതകളേറെ

പെട്രോളും വേണ്ട ഡീസലും വേണ്ട.. ഇതാണ് ബൈക്കിള്‍

കൊച്ചി| priyanka| Last Modified തിങ്കള്‍, 1 ഓഗസ്റ്റ് 2016 (11:42 IST)
ചൈനീസ് നിരത്തുകളില്‍ സുപരിചിതമായ വണ്ടിയാണ് ബൈക്കിള്‍. സ്‌കൂട്ടറാണോ സൈക്കിളാണോ എന്ന് ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത വണ്ടി രണ്ട് രീതിയിലും ഉപയോഗിക്കാം. സൈക്കിളായി പെഡല്‍ ചവിട്ടി ഉപയോഗിക്കാവുന്ന വണ്ടി ബാറ്ററി ചാര്‍ജ്ജില്‍ പ്രവര്‍ത്തിപ്പിച്ച് സ്‌കൂട്ടറായി ഓടിക്കാനും സാധിക്കും. പെഡല്‍ ചവിട്ടും തോറും സെക്കിളില്‍ ബാറ്ററി ചാര്‍ജ്ജ് ആവുന്നതിനാല്‍ ചവിട്ടി മടുത്താല്‍ സൈക്കിളിനെ സ്‌കൂട്ടറാക്കി മാറ്റി ഓടിച്ചു പോവുകയും ചെയ്യാം. വെറും 15,000 രൂപ മാത്രം വിലയുള്ള ബൈക്കിള്‍ കൊച്ചി സ്വദേശി ഷാജി ഡൈനയില്‍ പോയപ്പോള്‍ കേരളത്തിലേക്കും എത്തിച്ചിട്ടുണ്ട്. പ്രകൃതി സൗഹാര്‍ദ്ദമായ ബൈക്കിള്‍ ഇന്ത്യന്‍ നിരത്തുകള്‍ക്കും അനുയോജ്യമായ വാഹനമാണ്.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :