പുടിനെ വിറപ്പിച്ചിരുന്ന റഷ്യന്‍ പ്രതിപക്ഷനേതാവ് വെടിയേറ്റു മരിച്ചു

   ബോറിസ് നെംസോവ് , മോസ്കോ , വ്ളാഡിമിര്‍ പുടിന്‍ , വെടിയേറ്റു മരിച്ചു
മോസ്കോ| jibin| Last Updated: ശനി, 28 ഫെബ്രുവരി 2015 (08:43 IST)
മുന്‍ ഉപപ്രധാനമന്ത്രിയും റഷ്യയിലെ മുതിര്‍ന്ന പ്രതിപക്ഷനേതാവുമായ ബോറിസ് നെംസോവ് വെടിയേറ്റു മരിച്ചു. മോസ്കോ നഗരമധ്യത്തിലെ വഴിയിലൂടെ ഒരു വനിതാ സുഹൃത്തിനൊപ്പം നടക്കുന്നതിനിടെ കാറിലെത്തിയ അജ്ഞാതന്‍ അദ്ദേഹത്തിനു നേരെ നാലുതവണ വെടിയുതിര്‍ക്കുകയായിരുന്നു. മരണത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ അനുശോചനം രേഖപ്പെടുത്തി.

ബോറിസ് നെമറ്റ്സോവ് വ്ളാഡിമിര്‍ പുടിന് എതിരായി നാളെ വമ്പിച്ച റാലി നടക്കാനിരിക്കെയാണ് കൊലപാതകം. മോസ്കോ നഗരത്തിലൂടെ വനിതാ സുഹൃത്തിനൊപ്പം നടക്കുന്നതിനിടെ കാറിലെത്തിയ അജ്ഞാതന്‍ പുറകില്‍ നിന്ന് നാലു തവണ വെടിവെക്കുകയായിരുന്നു. വെടിവെപ്പിനുശേഷം കൊലയാളി സംഘം അതേ കാറില്‍ രക്ഷപ്പെട്ടു. ഒപ്പമുണ്ടായിരുന്ന സ്ത്രീ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

റഷ്യയുടെ ഉക്രൈന്‍ നിലപാടിലും, പുടിന്‍ ഭരണകൂടത്തിന്റെ അഴിമതിയുടെ അണിയറക്കഥകളിലും ബോറിസ് നെമറ്റ്സോവ് അസംതൃപ്‌തനായിരുന്നു. സര്‍ക്കാരിന്റെ പല രഹസ്യങ്ങളും അദ്ദേഹം ജനങ്ങളോട് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കെ ഏറ്റവും അവസാനമായി നടന്ന അഭിമുഖത്തില്‍ പുടിന്‍ തന്നെ കൊല്ലുമെന്ന് ഭയക്കുന്നതായി നെംസോവ് ആശങ്കപ്രകടിപ്പിച്ചിരുന്നു.

നെംസോവിന്റെ കൊലപാതകത്തില്‍ നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണം നടത്തണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ റഷ്യയോട് ആവശ്യപ്പെട്ടു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :