മോസ്കോ|
jibin|
Last Modified വെള്ളി, 31 ഒക്‌ടോബര്‍ 2014 (16:38 IST)
ശവക്കുഴിയിൽനിന്ന് പുറത്തെടുത്ത നൂറ്റമ്പതോളം പെൺകുട്ടികളുടെ അഴുകിയ ശവശരീരങ്ങളുമൊത്ത് ജന്മദിനം ആഘോഷിച്ച റഷ്യക്കാരനെ പൊലീസ് പിടികൂടി. മാനസികരോഗത്തിന്റെ ലക്ഷണങ്ങള്‍ കാട്ടിയതിനെ തുടര്‍ന്ന് ഇയാളെ ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റി. മൂന്നുവർഷം മുമ്പുനടന്ന സംഭവത്തിന്റെ ഭാഗമായാണ് ഇയാളെ ഇപ്പോൾ പൊലീസ് പിടികൂടിയത്.
നാൽപ്പത്താറുകാരനായ അനറ്റൊലി മോസ്ക്വിൻ ജന്മദിനം ആഘോഷിക്കാന്‍ മധ്യറഷ്യയിലെ തന്റെ വീടിന് അടുത്ത സെമിത്തേരിയിലെ ശവക്കുഴിയിൽനിന്ന് നൂറ്റമ്പതോളം പെൺകുട്ടികളുടെ ശവശരീരങ്ങള്‍ പുറത്തെടുക്കുകയായിരുന്നു. പകുതി അഴുകിയതും അസ്ഥിമാത്രം അവശേഷിച്ചവയും ഇതിൽ ഉൾപ്പെട്ടിരുന്നു. ഈ മൃതദേഹങ്ങൾ വീട്ടിലെത്തിച്ച് പാവകളുടേതുപോലുള്ള വസ്ത്രം ധരിപ്പിച്ചു. പിന്നീട് അവയ്ക്കൊപ്പം നിന്ന് ജന്മദിനം ആഘോഷിക്കുകയായിരുന്നു. ഇവയോടൊപ്പം കിടക്കാനും ലാളിക്കാനും ഇയാള്‍ താല്‍പ്പര്യം കാണിക്കുകയായിരുന്നു.
ഒരു ദിവസം അനറ്റൊലി മോസ്ക്വിന്റെ മാതാപിതാക്കള്‍ വീട്ടില്‍ എത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. അവർ ഉടൻതന്നെ അധികൃതരെ വിവരമറിയിച്ചു. അവരെത്തി അനറ്റൊലിയെ അറസ്റ്റ്ചെയ്യുകയായിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യലില്‍ ഇയാള്‍ക്ക് മാനസികരോഗത്തിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയുകയായിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.