ബാഗ്ദാദില്‍ ആശുപത്രിയില്‍ തീപിടുത്തം; 11 നവജാത ശിശുക്കള്‍ മരിച്ചു

ബാഗ്ദാദില്‍ ആശുപത്രിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ 11 നവജാതശിശുക്കള്‍ മരിച്ചു

ബാഗ്ദാദ്| priyanka| Last Modified വ്യാഴം, 11 ഓഗസ്റ്റ് 2016 (08:49 IST)
ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ ആശുപത്രിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ 11 നവജാത ശിശുക്കള്‍ മരിച്ചതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ച രാത്രിയാണ് ബാഗ്ദാദിലെ യാമോര്‍ക്ക് ആശുപത്രിയില്‍ തീപിടുത്തമുണ്ടായത്. തീ പിന്നീട് പ്രസവ വാര്‍ഡിലേക്ക് കൂടി പടര്‍ന്ന് പിടിക്കുകയായിരുന്നു. സംഭവ സമയത്ത് 29 സ്ത്രീകളും കുട്ടികളും അടക്കം ഒട്ടേറെ പേര്‍ വാര്‍ഡിലുണ്ടായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് ഇറാഖ് ആരോഗ്യമന്ത്രാലയ വക്താവ് അഹ്മദ് അല്‍ റോദാനി പറഞ്ഞു.

തീ ആളിക്കത്താന്‍ തുടങ്ങിയപ്പോള്‍ തന്നെ വാര്‍ഡിലുണ്ടായിരുന്നവരെ മുഴുവന്‍ ഒഴിപ്പിച്ചിരുന്നതായും എന്നാല്‍ ഒഴിപ്പിക്കാന്‍ കഴിയാതെ കുടുങ്ങിക്കിടന്ന 11 കുഞ്ഞുങ്ങളാണ് പൊള്ളലേറ്റ് മരിച്ചതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :