ഒളിംപിക്സ് ഫുട്‌ബോള്‍: ബ്രസീലിന് വീണ്ടും തിരിച്ചടി; ഇറാഖിനെതിരെ സമനില

ഒളിംപിക്സ് ഫുട്‌ബോളില്‍ ബ്രസീലിന് സമനില

റിയോ ഡി ജനീറോ| JOYS JOY| Last Modified തിങ്കള്‍, 8 ഓഗസ്റ്റ് 2016 (12:28 IST)
ഒളിംപിക്സ് ഫുട്‌ബോളില്‍ ബ്രസീലിന് വീണ്ടും തിരിച്ചടി. ഇറാഖിനെതിരെയുള്ള മത്സരവും സമനിലയിലായതോടെ ഒളിംപിക്സ് ഫുട്‌ബോള്‍ കിരീടമെന്ന സ്വപ്നവുമായി ഇറങ്ങിയ ബ്രസീലിന് മുന്നോട്ടുള്ള യാത്ര ദുഷ്‌കരമായിരിക്കുകയാണ്.

അടുത്ത റൗണ്ടിലേക്ക് മുന്നേറാന്‍ ബ്രസീലിന് വിജയം അനിവാര്യമായിരുന്നു. എന്നാല്‍, ഇറാഖിനെതിരെയുള്ളാ മത്സരം സമനിലയിലായതോടെ ഡെന്മാര്‍ക്കിനെതിരെയുള്ള മല്‍സരം ബ്രസീലിന് നിര്‍ണായകമായി.

മല്‍സരത്തിനിടയില്‍ നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും പന്ത് പോസ്റ്റിലെത്തിക്കാന്‍ മുന്നേറ്റനിരയ്ക്ക് സാധിച്ചില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :