ന്യൂയോര്‍ക്ക്|
jibin|
Last Modified വ്യാഴം, 11 സെപ്‌റ്റംബര്‍ 2014 (10:12 IST)
അമേരിക്കന്‍ അഹങ്കാരം, ആര്‍ക്കും തകര്‍ക്കാനാവത്തത് എന്ന ഹുങ്കുകള്‍ തകര്‍ന്നടിഞ്ഞിട്ട് ഇന്ന് പതിമൂന്ന് വയസ്. അമേരിക്കയുടെ അഭിമാന സ്തംഭങ്ങളായി തലയുര്‍ത്തി നിന്ന വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ഗോപുരങ്ങള്‍ക്ക് നേരെ അല്‍ക്വയ്ദ ചാവേറുകള്‍ യാത്രാവിമാനങ്ങള്‍ ഇടിച്ചിറക്കിയ ദിവസമാണ് ഇന്ന്. 2001 സെപ്റ്റംബര്‍ 11ന് രാവിലെയായിരുന്നു അമേരിക്കയെയും ഒപ്പം ലോകത്തെയും ഞെട്ടിച്ച അല്‍ക്വയ്ദയുടെ ആക്രമണം.
19 ഭീകരര്‍ ചേര്‍ന്നു തട്ടിയെടുത്ത യാത്രാവിമാനങ്ങള്‍ വേള്‍ഡ് ട്രേഡ് സെന്ററില്‍ ഇടിപ്പിക്കുകയായിരുന്നു. മൂവായിരത്തോളം ജീവനുകള്‍ കവര്‍ന്ന് ഈ ആക്രമണത്തില്‍ നിന്ന്
അമേരിക്ക മുക്തി നേടാന്‍ സമയമെടുത്തെങ്കിലും തങ്ങളുടെ പ്രധാന ശത്രു തീവ്രവാദികളാണെന്ന് പ്രഖ്യാപിച്ചു. അതേസമയം അമേരിക്കന്‍ സൈനിക ആസ്ഥാനമായ പെന്റഗണും അന്ന് ചാവേറുകളുടെ ആക്രമണത്തിന് ഇരയായി.
തീവ്രവാദ വിരുദ്ധ യുദ്ധം പ്രഖ്യാപിച്ച അമേരിക്ക തങ്ങളുടെ ശത്രുവായി അല്‍ക്വയ്ദ തലവന്‍ ബിന്‍ ലാദനാണെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞു. ഒടുവില്‍ പാകിസ്ഥാനിലെ അബോട്ടാബാദില്‍ വെച്ച് അമേരിക്കന്‍ സൈന്യം ബിന്‍ ലാദനെ ഇല്ലാതാക്കി. ഇതിനിടയില്‍ അഫ്ഗാനില്‍ നടത്തിയ അധിനിവേശവും തുടര്‍ന്നുണ്ടായ ആള്‍നാശവും ചരിത്രത്തിന്റെ മറ്റൊരു ഭാഗമായി തീര്‍ന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.