അല്‍ഖ്വായ്ദ ഇന്ത്യയെ ‘ഒരുചുക്കും‘ ചെയ്യില്ല!

വാഷിംഗ്ടണ്‍| VISHNU.NL| Last Modified ശനി, 6 സെപ്‌റ്റംബര്‍ 2014 (11:46 IST)
ഇന്ത്യയില്‍ അല്‍ഖ്വായ്ദ് ജിഹാദിനായി ഇറങ്ങിപ്പുറപ്പെട്ടെന്ന് തലവന്‍ അയ്മാന്‍ അല്‍ സവാഹിരി പ്രഖ്യാപിച്ചതിനു പിന്നാല്‍ അല്‍ഖ്വയ്ദ് ഇന്ത്യക്ക് ഭീഷണിയാകുമെന്ന് കരുതുന്നില്ലെന്ന് അമേരിക്ക.
അമേരിക്കന്‍ സുരക്ഷാ സമിതി വക്താവ് കെയ്റ്റ്‌ലിന്‍ ഹെയ്ഡന്‍ ആണ് ഇക്കാര്യം പറഞ്ഞത്.

ഇന്ത്യയും ബംഗ്ലദേശും മ്യാന്‍മറും ഉള്‍പ്പെട്ട മേഖലയില്‍ ഇസ്‌ലാമിക ഭരണം സ്ഥാപിക്കുന്നതിന് അല്‍ ഖായിദയുടെ ശാഖ രൂപീകരിച്ചതായാണ് സംഘടനയുടെ തലവന്‍ അയ്മാന്‍ അല്‍ സവാഹിരി വിഡിയോ സന്ദേശത്തില്‍ പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്.

ഇതിനുള്ള മറുപടിയായാണ് അമേരിക്കയുടെ പ്രതികരണം. അല്‍ ഖായിദയുടെ വേരറുക്കാന്‍ യുഎസ് പ്രതിജ്ഞാബദ്ധമാണെന്നും ഇക്കാര്യത്തില്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി തുടര്‍ന്നും സഹകരിക്കുമെന്നും ഹെയ്ഡന്‍ പറഞ്ഞു.

മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ആറു പേര്‍ യുഎസ് പൗരന്മാരായിരുന്നു. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം യുഎസ് സന്ദര്‍ശിക്കുമ്പോള്‍ ഭീകരതയ്‌ക്കെതിരായ തുടര്‍നടപടികള്‍ പ്രസിഡന്റ് ഒബാമയുമായി ചര്‍ച്ച ചെയ്യുമെന്നും ഹെയ്ഡന്‍ പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :