ഇന്ത്യയുടെ പ്രതിഷേധം ഫലം കണ്ടു; ലഖ്വിയുടെ കരുതല്‍ തടങ്കല്‍ നീട്ടി

ഇസ്ലാമാബാദ്| Last Modified ചൊവ്വ, 30 ഡിസം‌ബര്‍ 2014 (12:27 IST)
ഇന്ത്യയുടെ പ്രതിഷേധത്തെത്തുടര്‍ന്ന് മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ ആസൂത്രകന്‍ സാക്കിയു റഹ്മാന്‍ ലഖ്വിയുടെ തടങ്കല്‍ നീട്ടി. ലഖ്വിയെ കരുതല്‍ തടങ്കലില്‍ വയ്ക്കാനുള്ള പാക്ക് സര്‍ക്കാര്‍
തീരുമാനം
ഇന്നലെ ഇസ്ലാമാബാദ് ഹൈക്കോടതി റദ്ദാക്കിയിരുന്നു.

ഇന്ത്യയിലെ പാക്ക് ഹൈക്കമ്മിഷണര്‍ അബ്ദുല്‍ ബസിതിനെ വിളിച്ചുവരുത്തി ഇക്കാര്യത്തില്‍ ഇന്ത്യയ്ക്കുള്ള ആശങ്ക പാകിസ്ഥാനെ അറിയിച്ചിരുന്നു. ഇതുകൂടാതെ ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍, പാക്ക് വിദേശകാര്യ മന്ത്രാലയത്തിലും വിഷയം ഉന്നയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കരുതല്‍ തടങ്കല്‍ നീട്ടിയതെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ നടപടിയ്ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ലഖ്വിയുടെ അഭിഭാഷകന്‍ പറഞ്ഞു.

നേരത്തെ ഈ മാസം 18ന് ലഖ്വിയ്ക്ക് ഇസ്ലാമാബാദിലെ ഭീകരവിരുദ്ധ കോടതി ജാമ്യം അനുവദിച്ചിരുന്നു. ലഖ്വിക്കെതിരെ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :