കൊറോണ: ജപ്പാൻ തീരത്ത് കപ്പലിൽ കുടുങ്ങിയ 119 ഇന്ത്യക്കാരെ ഡൽഹിലെത്തിച്ചു

അഭിറാം മനോഹർ| Last Updated: വ്യാഴം, 27 ഫെബ്രുവരി 2020 (14:59 IST)
കൊറോണ(കോവിഡ്-19) വൈറസ് ബാധയെ തുടർന്ന് ജപ്പാനിലെ യോക്കോഹാമ തീരത്ത് പിടിച്ചിട്ട ഡയമണ്ട് പ്രിൻസസ് കപ്പലിലെ 119 ഇന്ത്യക്കാരെ ഡൽഹിയിലെത്തിച്ചു.പ്രത്യേക വിമാനത്തിൽ വ്യാഴാഴ്ച്ച പുലർച്ചെയാണ് ഇവരെ ഡൽഹിലെത്തിച്ചത്.ഇന്ത്യക്കാര്‍ക്ക് പുറമേ ശ്രീലങ്ക, നേപ്പാള്‍, സൗത്ത് ആഫ്രിക്ക, പെറു എന്നീ രാജ്യങ്ങളില്‍നിന്നായി മറ്റ് അഞ്ച് പേരും വിമാനത്തിലുണ്ടായിരുന്നു. 119 പേരെയും നിരീക്ഷണത്തിനായി 14 ദിവസം ഡല്‍ഹിയിലെ ചാവ്‌ല ഐടിബിപി ക്യാമ്പില്‍ താമസിപ്പിക്കും.

വൈറസ് സംശയത്തെത്തുടര്‍ന്ന് ഡയമണ്ട് പ്രിന്‍സസ് ഫെബ്രുവരി അഞ്ചോട് കൂടിയാണ് ജപ്പാനീസ് തീരത്ത് പിടിച്ചിട്ടത്. കപ്പലിലെ ആകെ യാത്രക്കാരിൽ 138 പേരാണ് ഇന്ത്യാക്കാരായി ഉണ്ടായിരുന്നത്. ഇതിൽ 132 പേരും കപ്പലിലെ ജീവനക്കാരായിരുന്നു.പരിശോധനയില്‍ കൊറോണ സ്ഥിരീകരിച്ച 16 ഇന്ത്യക്കാര്‍ ജപ്പാനില്‍ ചികിത്സയില്‍ തുടരുകയാണ്. ഇവരുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.യാത്രക്കാരെ ഇന്ത്യയിലെത്തിക്കാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയ ജാപ്പനീസ് അധികൃതര്‍ക്കും എയര്‍ ഇന്ത്യയ്ക്കും വിദേശകാര്യമന്ത്രി എസ് ജയശങ്കർ പ്രത്യേകം നന്ദി രേഖപ്പെടുത്തി.

നേരത്തെ ചൈനയില്‍ കുടുങ്ങിയ 640 ഇന്ത്യക്കാരെയും കേന്ദ്രസര്‍ക്കാര്‍ രണ്ട് എയര്‍ഇന്ത്യ വിമാനങ്ങളിലായി ഇന്ത്യയിലെത്തിച്ചിരുന്നു. നിലവിൽ 37 രാജ്യങ്ങളിലായി പടർന്ന് പിടിച്ച കൊറോണ വൈറസ് ബാധയിൽ ഇതുവരെ 81,000 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 2750 പേര്‍ വൈറസ് ബാധയില്‍ മരണപ്പെടുകയും ചെയ്‌തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും ...

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും നിങ്ങളുടെ ശീലമാണോ, നിങ്ങള്‍ ദുഃഖിക്കും
ചില ശീലങ്ങള്‍ ആളുകള്‍ അറിയാതെ വളര്‍ത്തിയെടുക്കുന്നത് അവരുടെ സമാധാനത്തെ കെടുത്തിക്കളയും. ...

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും ...

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും അവധി: മാര്‍ച്ച് 27 അവധി നല്‍കി കോളേജ്
പൃഥ്വിരാജ്-മോഹൻലാൽ കൂട്ടുകെട്ടിൽ റിലീസിനൊരുങ്ങുന്നു എമ്പുരാന്‍ കാണാന്‍ ...

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ...

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍
അംഗനവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിരം ജീവനക്കാരായി ...

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ ...

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവത്തിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം
ഇന്ന് ഹൃദയാഘാതം പോലെ തന്നെ വര്‍ദ്ധിച്ചു വരുന്ന ഒന്നാണ് പക്ഷാഘാതം. പക്ഷാഘാതം ...

മുട്ട അലർജി ഉണ്ടാക്കുമോ?

മുട്ട അലർജി ഉണ്ടാക്കുമോ?
പ്രോട്ടീന്റെ കലവറയായ മുട്ട ചിലർക്കെങ്കിലും അലർജി ഉണ്ടാക്കാറുണ്ട്. അവശ്യ ധാതുക്കൾ, ...

രാവിലെ നടക്കാനിറങ്ങുമ്പോള്‍ ഈ മണ്ടത്തരങ്ങള്‍ കാട്ടരുത്

രാവിലെ നടക്കാനിറങ്ങുമ്പോള്‍ ഈ മണ്ടത്തരങ്ങള്‍ കാട്ടരുത്
വ്യായാമത്തിനായി ഏകദേശം പേരും സ്വീകരിക്കുന്ന മാര്‍ഗമാണ് നടത്തം. ആരോഗ്യ വിദഗ്ധര്‍ പറയുന്നത് ...

പരീക്ഷക്കാലം കഴിഞ്ഞു, കുട്ടികള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ സമയം ...

പരീക്ഷക്കാലം കഴിഞ്ഞു, കുട്ടികള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന പ്രവണതയുണ്ടാകും; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
പരീക്ഷക്കാലമൊക്കെ കഴിഞ്ഞു ഇനി നമ്മുടെ കുട്ടികള്‍ക്ക് അവധിക്കാലമാണ്. സ്വാഭാവികമായും ...

ബദാം കൂടുതല്‍ കഴിച്ചാല്‍ വൃക്കയില്‍ കല്ലുണ്ടാകുമോ, ...

ബദാം കൂടുതല്‍ കഴിച്ചാല്‍ വൃക്കയില്‍ കല്ലുണ്ടാകുമോ, ഇക്കാര്യങ്ങള്‍ അറിയണം
തലച്ചോറിന്റെ ആരോഗ്യത്തിന് ഏറ്റവും ബെസ്റ്റാണ് ബദാം. നട്‌സുകളില്‍ ഏറ്റവും നല്ലെതെന്നാണ് ...

അപരിചിതരോടു സംസാരിച്ചു തുടങ്ങേണ്ടത് എങ്ങനെ?

അപരിചിതരോടു സംസാരിച്ചു തുടങ്ങേണ്ടത് എങ്ങനെ?
ആദ്യമായി കാണുന്ന ആളെ 'എടാ, നീ, താന്‍' എന്നിങ്ങനെ അഭിസംബോധന ചെയ്യരുത്