24 മണിക്കൂറിനുള്ളിൽ ഒരുലക്ഷം പുതിയ കേസുകൾ, ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 51 ലക്ഷത്തിലേക്ക്

വെബ്ദുനിയ ലേഖകൻ| Last Updated: വ്യാഴം, 21 മെയ് 2020 (11:40 IST)
കഴിഞ്ഞ 24 മണികൂറിനിടെ ലോകത്ത് പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചത് ഒരു ലക്ഷത്തിലധികം ആളുകൾക്ക്. ഒരു ദിവസത്തിലെ ഏറ്റവും കൂടിയ കണക്കാണ് ഇതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം അര കോടിയും പിന്നിട്ട് മുന്നേറുകയാണ്. 50,85,066 പേർക്കാണ് ലോകത്തത്താകമാനം കൊവിഡ് ബാധ സ്ഥിരീകരിച്ചിരിയ്ക്കുന്നത്. 3,29,721 പേരാണ് കൊവിഡ് ബാധയെ തുടർന്ന് മരിച്ചത്.

45,802 പേരുടെ നില അതീവ ഗുരുതരമാണ്. 20, 21 843 പേർ രോഗമുക്തി നേടി. അമേരിക്കയിൽ സ്ഥിതി രൂക്ഷമായി തന്നെ തുടരുകയാണ്. 94,994 പേർ രോഗബാധയെ തുടർന്ന് മരിച്ചു. 15,91,991 പേർക്കാണ് അമേരിക്കയിൽ മാത്രം രോഗബധ സ്ഥിരീകരിച്ചിരിയ്ക്കുന്നത്. റഷ്യയിൽ രോഗബധിതരുടെ എണ്ണം 3
ലക്ഷം കടന്നു. 3,08,705 പേർക്കാണ് റഷ്യയിൽ രോഗബാധ സ്ഥിരീകരിച്ചിരിയ്ക്കുന്നത്. 2,972 പേർ റഷ്യയിൽ മരിച്ചു. ബ്രസീലിൽ മരണസംഖ്യ 18,894 ആയി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :