കെന്റക്കി|
rahul balan|
Last Modified ഞായര്‍, 5 ജൂണ്‍ 2016 (12:02 IST)
അന്തരിച്ച ബോക്സിങ് താരം മുഹമ്മദ് അലിയുടെ സംസ്കാരച്ചടങ്ങുകള്‍ വെള്ളിയാഴ്ച നടക്കും. അലിയുടെ ജന്മദേശമായ ലൂയിവില്ലിലെ കേവ് ഹിൽ സ്വകാര്യ ശ്മശാനത്തിലാണ് സംസ്കാരച്ചടങ്ങുകള്‍ നടക്കുക. മുൻ യു എസ് പ്രസിഡന്റ് ബിൽ ക്ലിന്റൺ ചടങ്ങിൽ പങ്കെടുക്കും.
അലിയുടെ ഭൗതിക ശരീരം അരിസോണയിൽ നിന്നും തിങ്കളാഴ്ച ല്യൂസ്വെല്ലിൽ എത്തിക്കും. വ്യാഴാഴ്ച ജന്മനാട്ടിലൂടെ അനുശോചന യാത്ര നടത്തും. ശേഷം കുടുംബത്തിനും ക്ഷണിക്കപ്പെട്ട അതിഥികൾക്കും കണാനുള്ള അവസരമൊരുക്കും.
മുമ്പേ മുഹമ്മദ് അലി മുന്‍പ് ആവശ്യപ്പെട്ടതു പ്രകാരം സുന്നി ഇസ്ലാമിക രീതിയിൽ ഷെയ്ഖ് ഇമാം സായിദിന്റെ നേതൃത്വത്തിൽ സംസ്കാര ചടങ്ങുകൾ നടത്തുമെന്ന് കുടുംബ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്ദുനിയ
ആപ്പ് ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം