Last Modified ബുധന്‍, 23 ജനുവരി 2019 (12:42 IST)
പ്രോട്ടീനും വൈറ്റമിന്‍ ബിയും അടങ്ങിയ
കാടമുട്ട ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില്‍ മുന്‍ പന്തിയിലാണ്. ശരീരത്തിന് ആവശ്യമായ ഘടകങ്ങള്‍ പ്രധാനം ചെയ്യുന്ന കാര്യത്തില്‍ കേമനായ കാടമുട്ട എങ്ങനെ കഴിക്കണമെന്ന കാര്യത്തില്‍ പലരും അറിവില്ലാത്തവരാണ്.
ആഴ്‌ചയില്‍ രണ്ടോ മൂന്നോ തവണ മാത്രമേ കാടമുട്ട കഴിക്കാന്‍ പാടുള്ളൂ. ദിവസം നാല് മുതല്‍ ആറ് മുട്ടവരെ മാത്രമേ കഴിക്കാവൂ.
പലവിധത്തിലുള്ള രോഗങ്ങള്‍ തടയാനും അവയ്‌ക്ക് മരുന്നായും പൊട്ടാസ്യം, അയണ്‍ എന്നിവ ധാരാളം അടങ്ങിയ കാടമുട്ട ഉപയോഗിക്കാവുന്നതാണ്. എല്ലിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ ഇതിലും നല്ലൊരു മാര്‍ഗമില്ലെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്.
ഹൃദ്രോഗം, രക്തസമ്മര്‍ദം, ആര്‍ത്രൈറ്റിസ്, പക്ഷാഘാതം, അർബുദം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള പ്രതിവിധിയാണ് കാടമുട്ട. കൂടാതെ, കാഴ്‌ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും അനീമിയ മുതല്‍ ആര്‍ത്തവ പ്രശ്‌നങ്ങള്‍ക്ക് വരെ പരിഹരിക്കാനും ബെസ്‌റ്റാണ്.