ദിവസം 8 ഗ്ലാസ്സ് വെള്ളം കുടിക്കേണ്ടതിന്റ ആവശ്യകതയുണ്ടോ?

ശ്രീനു എസ്| Last Modified ചൊവ്വ, 27 ഏപ്രില്‍ 2021 (13:03 IST)
നാം സ്ഥിരം കേള്‍ക്കാറുള്ള പല്ലവിയാണ് ദിവസവും 8 ഗ്ലാസ്സ് വെള്ളം നിര്‍ബന്ധമായും കുടിക്കണമെന്നുള്ളത്. ഇങ്ങനെ 8 ഗ്ലാസ്സ് വെള്ളം ദിവസവും കുടിക്കേണ്ടതുണ്ടോ? ചൂട് കൂടിയ കാലാവസ്ഥയിലാണ് 8 ഗ്ലാസ്സ് വെള്ളം നിര്‍ബന്ധമായും കുടിക്കേണ്ടത് ഇത് കാലാവസ്ഥയിലുണ്ടാകുന്ന മാറ്റത്തിനനുസരിച്ച് നമ്മുടെ ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതിനു വേണ്ടിയാണ്. പ്രധാനമായും മൂന്ന് കാര്യങ്ങളെ ആശ്രയിച്ചാണ് നാം എത്രമാത്രം വെള്ളമാണ് കുടിക്കേണ്ടതെന്ന് തീരുമാനിക്കുന്നത്.


1.ശരീരഭാരം, ശരീരഭാരം കൂടിയ വ്യക്തികള്‍ക്ക് കുറഞ്ഞവരെ അപേക്ഷിച്ച് കൂടുതല്‍ വെള്ളം ആവശ്യമായി വരും.

2.അന്തരീക്ഷ ഊഷ്മാവ്, ചൂടുകൂടിയ സമയങ്ങളില്‍ മറ്റു കാലാവസ്ഥയെ അപേക്ഷിച്ച് ധാരളം വെള്ളം കുടിക്കേണ്ടിവരും വിയര്‍ക്കുന്നതുലൂടെയും മറ്റും ശരീരത്തില്‍ ജലത്തിന്റെ അളവ് കുറയുന്നു.

3.കായികാധ്വാനം, കായികപരമായി ജോലികള്‍ ചെയ്യുന്നവര്‍ക്കും ഒരുപാട് വ്യായാമം ചെയ്യുന്നവര്‍ക്കും വെള്ളം ധാരാളം കുടിക്കേണ്ടിവരും. സാധാരണ വെള്ളമായിട്ട് കുടിക്കുന്നത് മാത്രമല്ല നമ്മുടെ ശരീരത്തില്‍ വെള്ളത്തിന്റെ അളവ് കണക്കാക്കുന്നത്. ജലാംശം അടങ്ങിയ ഭക്ഷണങ്ങലിടങ്ങിയിട്ടുള്ള ജലവും ഒരുദിവസം നമ്മുടെ ശരീരത്തില്‍ ലഭിക്കുന്ന ജലത്തില്‍ ഉള്‍പ്പെടുന്നു. അമിതമായി വെള്ളം കുടിക്കുന്നത് ശരീരത്തിന് മാത്രമല്ല നമ്മുടെ ജീവനുതന്നെ ആപത്ത് വരുത്തിവയ്ക്കാവുന്നതാണ്. ശരീരത്തില്‍ ജലത്തിനും സോഡിയത്തിനും കൃത്യമായ ഒരു ബാലന്‍സ് ഉണ്ട് അമിതമായി വെള്ളം കുടിക്കുന്നതുവഴി ഈ ബാലന്‍സ് തെറ്റുകയും ജീവനുതന്നെ ഭീഷണിയാകുകയും ചെയ്യുന്നു. പൂര്‍ണ ആരോഗ്യവാനായ ഒരു വ്യക്തിക്ക് ദിവസവും 8 ഗ്ലാസ്സ് വെള്ളം കുടിക്കേണ്ടതിന്റെ ആവശ്യമില്ലന്നാണ് പഠനങ്ങള്‍ പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :