രേണുക വേണു|
Last Modified ബുധന്‍, 20 ജൂലൈ 2022 (09:41 IST)
മദ്യം ഓരോരുത്തരുടെ ശരീരത്തില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ പ്രായത്തിനനുസരിച്ച് വ്യത്യസ്തമായിരിക്കുമെന്നാണ് പഠനം. പ്രായമായവരേക്കാള്‍ യുവാക്കളിലാണ് മദ്യപാനത്തിന്റെ ഗുരുതര പ്രത്യാഘാതങ്ങള്‍ കാണുന്നതെന്നാണ് ലാന്‍സെറ്റ് ജേണല്‍ ഈയടുത്ത് നടത്തിയ പഠനത്തില്‍ പറയുന്നത്. ഓരോ പ്രായത്തിലുമുള്ളവര്‍ കുടിക്കേണ്ട മദ്യത്തിന്റെ അളവിനെ കുറിച്ച് ലാന്‍സെറ്റ് പഠനത്തില്‍ പറയുന്നുണ്ട്.
15 മുതല്‍ 39 വയസ് വരെയുള്ള ആളുകള്‍ ഒരു ദിവസം പരമാവധി കുടിക്കേണ്ടത് 0.136 മദ്യം മാത്രമാണ്. അതായത് വെറും 4 ml മദ്യം ! ഒരു പെഗ് കുടിച്ചാല്‍ തന്നെ അത് ആരോഗ്യത്തിനു ഹാനികരമാണെന്ന് സാരം.
15 മുതല്‍ 39 വയസ് വരെയുള്ള സ്ത്രീകള്‍ക്ക് 0.273 അളവില്‍ മദ്യം കുടിക്കാം. ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലാത്ത 40 വയസ്സില്‍ കൂടുതല്‍ ഉള്ളവര്‍ക്ക് 0.527 (പുരുഷന്‍മാര്‍ക്ക്) 0.562 (സ്ത്രീകള്‍ക്ക്) ഒരു ദിവസം കുടിക്കാം.