അഭിറാം മനോഹർ|
Last Modified വ്യാഴം, 21 ഡിസംബര്‍ 2023 (21:29 IST)
45 മുതല്‍ 55 വരെ പ്രായമായ സ്ത്രീകളില്‍ ആര്‍ത്തവവിരാമം സംഭവിക്കുക സ്വാഭാവികമാണ്. സ്ത്രീകളില്‍ ആര്‍ത്തവം അവസാനിക്കുന്നതോടെ ശരീരം പല മാറ്റങ്ങള്‍ക്കും വിധേയമാകും. ഹോര്‍മോണല്‍ മാറ്റങ്ങള്‍ മൂലം മൂഡ് സ്വിങ്ങുകളും ഉറക്കക്കുറവും അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. ഉറക്ക കുറവ് പൊതുവെ ആര്‍ത്തവവിരാമം സംഭവിച്ചവരില്‍ കാണപ്പെടൂന്ന പ്രശ്‌നമാണ്.
ഈസ്ട്രജന്‍ ലെവലിലുണ്ടാകുന്ന മാറ്റമാാണ് ബയോളജിക്കല്‍ സൈക്കിളിലെ തകിടം മറിക്കുന്നത്. അമിതമായ ഉത്കണ്ഠ, മൂഡ് സ്വിംഗ്‌സ് എന്നിവയും ഇതിനൊപ്പം ഉണ്ടാവാന്‍ സാധ്യതയേറെയാണ്. എന്നാല്‍ ഡയറ്റില്‍ വരുത്തുന്ന ചില മാറ്റങ്ങള്‍ ഈ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ ആശ്വാസം നല്‍കും. ഇതിനായി പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും അടങ്ങിയ ഡയറ്റാണ് പിന്തുടരേണ്ടത്. ഇതിനായി മഗ്‌നീഷ്യം ധാരാളമായി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാം. ഇഞ്ചി,ബദാം, അണ്ടിപരിപ്പ് എന്നിവ ഇത്തരത്തിലുള്ള ഭക്ഷണങ്ങളാണ്.
വിറ്റാമിന്‍ ഇ അടങ്ങിയ ബദാം,നാളികേരം,പിസ്ത,സൂര്യകാന്തി കുരു എന്നിവ രാത്രിയില്‍ വിയര്‍ക്കുന്നത് കുറയ്ക്കാന്‍ സഹായിക്കും. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യങ്ങള്‍,ബാര്‍ലി, രാഗി എന്നിവ രാത്രി നിലവാരമുള്ള ഉറക്കം ലഭിക്കാന്‍ സഹായിക്കുന്നതാണ്.