ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയാല്‍ നിസാരമായി കാണരുത്, മരണം വരെ സംഭവിക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയെന്ന് കണ്ടാല്‍ ആദ്യം ചെയ്യേണ്ടത് സര്‍വ്വ ശക്തിയുമെടുത്ത് ചുമയ്ക്കുകയാണ്

രേണുക വേണു| Last Modified ചൊവ്വ, 11 ഒക്‌ടോബര്‍ 2022 (08:18 IST)

Food Stuck in Throat: ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി എന്ന് പറയുമ്പോള്‍ അതിനെ വളരെ ലാഘവത്തോടെ കാണുന്നത് നമുക്കിടയില്‍ പതിവാണ്. എന്നാല്‍ അത് അത്ര ചെറിയ കാര്യമല്ല. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ഭക്ഷണം കഴിക്കുമ്പോള്‍ അതീവ ശ്രദ്ധ വേണം. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയാല്‍ തന്നെ അതീവ ജാഗ്രതയോടെ വേണം അതിനെ കാണാന്‍. ഭക്ഷണമോ മറ്റെന്തെങ്കിലും വസ്തുവോ നിങ്ങളുടെ തൊണ്ടയിലോ ശ്വാസനാളിയിലോ കുടുങ്ങുമ്പോള്‍ ശ്വാസകോശത്തിലേക്കുള്ള വായുവിന്റെ ഒഴുക്കിന് തടസ്സമുണ്ടാകുന്നു. ഇത് ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയെന്ന് കണ്ടാല്‍ ആദ്യം ചെയ്യേണ്ടത് സര്‍വ്വ ശക്തിയുമെടുത്ത് ചുമയ്ക്കുകയാണ്. നെഞ്ചില്‍ നിന്ന് മര്‍ദ്ദം പ്രയോഗിച്ച് വേണം ചുമയ്ക്കാന്‍. ചുമയുടെ മര്‍ദ്ദത്തില്‍ ഭക്ഷണ സാധനം പുറത്തേക്ക് വരാന്‍ സാധ്യതയുണ്ട്. സാധാരണ ചുമയ്ക്കുന്നതിനേക്കാള്‍ പ്രഷറില്‍ വേണം ചുമയ്ക്കാന്‍.

ഭക്ഷണം കുടുങ്ങിയ വ്യക്തി കുനിഞ്ഞു നില്‍ക്കുന്നതും അയാളുടെ പുറംഭാഗത്ത് ശക്തമായി തട്ടുന്നതും നല്ലതാണ്. കുനിഞ്ഞുനിന്നുകൊണ്ട് തന്നെ ശക്തമായ മര്‍ദ്ദം പ്രയോഗിച്ച് ചുമയ്ക്കുന്നതാണ് അത്യുത്തമം. ചെറിയ കുട്ടികളുടെ തൊണ്ടയിലാണ് ഭക്ഷണ സാധനം കുടുങ്ങിയതെങ്കില്‍ കമിഴ്ത്തി പിടിച്ച ശേഷം പുറംഭാഗത്ത് നല്ല പ്രഷറില്‍ തട്ടി കൊടുക്കണം.

ഭക്ഷണം അന്നനാളത്തില്‍ ആണ് കുടുങ്ങുന്നതെങ്കില്‍ അത് ശ്വസനത്തെ ബാധിക്കില്ല. എങ്കിലും കടുത്ത നെഞ്ചുവേദന, ചുമ എന്നിവ അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. അന്നനാളത്തില്‍ ഭക്ഷണം കുടുങ്ങിയാല്‍ ഉടന്‍ തന്നെ ഒരു കാന്‍ കാര്‍ബണേറ്റ് പാനീയം കുടിക്കുന്നത് നല്ലതാണ്. കുറച്ചധികം വെള്ളം വേഗത്തില്‍ കുടിക്കുന്നത് അന്നനാളത്തില്‍ കുടുങ്ങിയ ഭക്ഷണം നീക്കുവാന്‍ സഹായിക്കും. വാഴപ്പഴമോ ഒരു ഉരുള ചോറോ അന്നനാളത്തില്‍ കുടുങ്ങിയ ഭക്ഷണത്തെ തള്ളിവിടാന്‍ സഹായിക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം
ഇന്ന് ഹൃദയാഘാതം പോലെ തന്നെ വര്‍ദ്ധിച്ചു വരുന്ന ഒന്നാണ് പക്ഷാഘാതം. പക്ഷാഘാതം ...

പതിവായി പകല്‍ സമയത്ത് ഇടക്കിടെ ഉറക്കം വരാറുണ്ടോ, ഇത് അറിയണം

പതിവായി പകല്‍ സമയത്ത് ഇടക്കിടെ ഉറക്കം വരാറുണ്ടോ, ഇത് അറിയണം
പകല്‍ സമയത്ത് ഇടയ്ക്കിടെ ഉറക്കം വരുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇത് പതിവായി സംഭവിക്കുന്ന ...

വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?

വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?
വേനൽക്കാലം മാമ്പഴക്കാലം കൂടിയാണ്. അനേകം ആരോഗ്യ ഗുണങ്ങൾ മാമ്പഴത്തിനുണ്ട്. മാങ്ങ ...

Sleep Divorce: ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ...

Sleep Divorce:  ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ഡിവോഴ്‌സ് വർധിക്കുന്നതായി സർവേ, എന്താണ് സ്ലീപ് ഡിവോഴ്സ്
ഇന്ത്യക്കാര്‍ക്കിടയില്‍ സ്ലീപ് ഡീവോഴ് ഉയരുന്നതായാണ് 2025ലെ ഗ്ലോബല്‍ സ്ലീപ് സര്‍വേയില്‍ ...

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ ...

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ നശിപ്പിക്കും, അറിയാം
ഇന്നത്തെ ആധുനിക യുഗത്തില്‍ നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ, ലാപ്ടോപ്പുകള്‍ നമ്മുടെ ...

നിങ്ങളുടെ പ്രായം എത്രയാണ്, രക്തസമ്മര്‍ദ്ദവും ഷുഗര്‍ ലെവലും ...

നിങ്ങളുടെ പ്രായം എത്രയാണ്, രക്തസമ്മര്‍ദ്ദവും ഷുഗര്‍ ലെവലും ഇതാണോ
പ്രായം കൂടുന്നതിനനുസരിച്ച് ആളുകളുടെ ഷുഗര്‍ ലെവലിലും ബ്ലഡ് പ്രഷറിലും വ്യത്യാസങ്ങള്‍ വരും. ...

വേനല്‍ക്കാലത്തുണ്ടാകുന്ന പ്രധാന രോഗങ്ങള്‍ ഇവയാണ്; ...

വേനല്‍ക്കാലത്തുണ്ടാകുന്ന പ്രധാന രോഗങ്ങള്‍ ഇവയാണ്; വീടിനുള്ളില്‍ ഇരുന്നാലും സൂര്യാഘാതം ഉണ്ടാകാം!
ചൂട് കുരു, പേശി വലിവ്, ചര്‍മ്മ രോഗങ്ങള്‍, വയറിളക്ക രോഗങ്ങള്‍, നേത്ര രോഗങ്ങള്‍, ...

നിര്‍ജലീകരണം ഒഴിവാക്കുന്നതിനായി ദാഹം തോന്നിയില്ലെങ്കിലും ...

നിര്‍ജലീകരണം ഒഴിവാക്കുന്നതിനായി ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
സംസ്ഥാനത്ത് കനത്ത ചൂട് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ...

വീട്ടിൽ കറ്റാർവാഴ വളർത്തണോ? ഇത്രയും ചെയ്താൽ മതി

വീട്ടിൽ കറ്റാർവാഴ വളർത്തണോ? ഇത്രയും ചെയ്താൽ മതി
കറ്റാര്‍വാഴ വീട്ടില്‍ തഴച്ചുവളരാന്‍ എന്തെല്ലാം ചെയ്യാനാകുമെന്ന് നോക്കാം.

ഡയറ്റിൽ മഷ്റൂം ഉൾപ്പെടുത്തു, ഗുണങ്ങളറിയാം

ഡയറ്റിൽ മഷ്റൂം ഉൾപ്പെടുത്തു, ഗുണങ്ങളറിയാം
ആരോഗ്യ ഗുണങ്ങള്‍ നിറഞ്ഞ ഒരു പ്രകൃതിദത്ത ഭക്ഷണമാണ്. വിറ്റാമിന്‍ ഡിയുടെ നല്ല ഉറവിടമായി ...