സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 18 മെയ് 2022 (13:37 IST)
ഇന്ത്യ പ്രമേഹത്തിന്റെ തലസ്ഥാനമെന്നാണ് അറിയപ്പെടുന്നത്. കണക്കുകള്‍ പ്രകാരം പതിനൊന്നുപേരില്‍ ഒരാള്‍ക്ക് ഇന്ത്യയില്‍ പ്രമേഹമുണ്ടെന്നാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ആറുപേരില്‍ ഒരാള്‍ക്ക് പ്രമേഹം ഉണ്ടെന്നാണ്. ഏകദേശം 77മില്യണ്‍ പേര്‍ക്ക് ഇന്ത്യയില്‍ പ്രമേഹം ഉണ്ടെന്നാണ്. 2020ല്‍ ഏഴുലക്ഷത്തോളം ഇന്ത്യക്കാര്‍ പ്രമേഹം മൂലം ഉണ്ടാകുന്ന വൃക്കതകരാര്‍ പോലുള്ള അസുഖങ്ങള്‍ വന്ന് മരണപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. ജീവിത ശൈലി രോഗമാണ് പ്രമേഹം. എന്നുവച്ച് നിങ്ങള്‍ കൂടുതല്‍ മധുരമുള്ള പലഹാരങ്ങള്‍ കഴിച്ചാല്‍ പ്രമേഹം വരണമെന്നില്ല. കാര്‍ബോഹൈഡ്രേറ്റിന്റെ അമിതമായ ഉപയോഗം പ്രമേഹത്തില്‍ എത്തിക്കും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്തും. കാര്‍ബോഹൈഡ്രേറ്റിന്റെ ഒരു വകഭേദമാണ് പഞ്ചസാര.